തിരുവനന്തപുരത്തിന്റെ അഭിമാനം; എന്റെ പ്രിയ സുഹൃത്ത് ; മേയർ വിവി രാജേഷിനെ പുകഴ്ത്തി പ്രധാനമന്ത്രി
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ മേയർ വി.വി രാജേഷിനെ പ്രത്യേകം എടുത്ത് പറഞ്ഞ് മോദി. തന്റെ പഴയകാല സുഹൃത്തും തിരുവനന്തപുരം കോർപ്പറേഷന്റെ അഭിമാനവുമെന്നാണ് മോദി വി.വി രാജേഷിനെ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ളവരുടെ ലിസ്റ്റിൽ നിന്ന് മേയറെ ഒഴിവാക്കിയത് ഏറെ വിവാദമായിരുന്നു. പിന്നാലെയാണ് വേദിയിലെത്തിയ മോദി വി.വി രാജേഷിനെ പ്രത്യേകം എടുത്ത് പറഞ്ഞ് പ്രസംഗിച്ചത്. പുത്തരിക്കണ്ടം മൈതാനത്ത് റോഡ് ഷോയായി എത്തിയ ശേഷമാണ് മോദി പ്രസംഗം തുടർന്നത്. കേരളത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മോദി പറഞ്ഞു. ദരിദ്രരെ പരിഗണിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാ
