യൂസഫ് അലിക്കും ഉണ്ണിമുകുന്ദനും ഗുജറാത്തി അറിയാമല്ലോ എന്ന് ആരാധകൻ ; യൂസഫ് അലി സാറിന് ഗുജറാത്തി എഴുതാനും അറിയാമെന്ന് കൂട്ടിചേർത്ത് ഉണ്ണിമുകുന്ദൻ
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകൾ നേർന്നുള്ള ഉണ്ണിമുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വന്ന ഒരു പ്രതികരണമാണിപ്പോൾ വൈറൽ ആയിരിക്കുന്നത്. യൂസഫ് അലിക്കും ഉണ്ണിമുകുന്ദനും ഗുജറാത്തി അറിയാമല്ലോ എന്ന് ആരാധകൻ. യൂസഫ് അലി സാറിന് ഗുജറാത്തി എഴുതാനും അറിയാമെന്ന് കൂട്ടിചേർത്ത് ഉണ്ണിമുകുന്ദൻ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഉണ്ണിമുകുന്ദൻ ഇന്നലെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിലാണ് പ്രതികരണം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 73ആം ജന്മദിനാശംസകൾ നേരുകയാണ് രാജ്യം. വിവിധ രാഷ്ട്രനേതാക്കൾ അടക്കം അദ്ദേഹത്തിന് ആശംസ സന്ദേശം പങ്കുവച്ചു. സിനിമാ താരങ്ങളും പ്രധാനമന്ത്രിക്ക് ആശംസ അറിയിച്ചു.