“നീയടക്കമുള്ള പെണ്‍വര്‍ഗം മറ്റാരും …കാണാത്തത് കാണും.. നിങ്ങള്‍ ശപിച്ച് കൊണ്ട് കൊഞ്ചും” ;എം.ടിയുടെ നിര്‍വചനങ്ങളിലെ ചേകവനായ ചന്തുവും; ഭ്രാന്തന്‍ വേലായുധനും; മലയാളി നെഞ്ചിലേറ്റിയ എം.ടി കഥാപാത്രങ്ങള്‍
ശ്രീപാര്‍വതി നീയടക്കമുള്ള പെണ്‍വര്‍ഗം മറ്റാരും …കാണാത്തത് കാണും… നിങ്ങള്‍ ശപിച്ച് കൊണ്ട് കൊഞ്ചും… ചിരിച്ചുകൊണ്ട് കരയും…. മോഹിച്ച് കൊണ്ട് വെറുക്കും… ഇനിയും വല്ല അടവുകള്‍ കൈയ്യിലുണ്ടെങ്കില്‍ പറഞ്ഞു താ .എം.ടിയുടെ തിരക്കഥയില്‍ മമ്മൂട്ടി നായകനായ വടക്കന്‍ വീരഗാഥയിലെ ഈ പൗരുഷം നിറഞ്ഞ ഡയലോഗാണ് മമ്മൂട്ടി എന്ന നടനിലെ നടനവൈഭവം കണ്ട് മലയാളികള്‍ അമ്പരന്നത്. മമ്മൂട്ടിയെന്ന നടനെ വളര്‍ത്തിയതില്‍ എം.ടിയുടെ തൂലികയ്ക്കുള്ള പങ്കും വലുതായിരുന്നു. മെയ്ക്കരുത്തും ആകാരഭംഗിയും കൊണ്ട് ചരിത്രപുരുഷനായ ചന്തുവായി മെഗാസ്റ്റാര്‍ മ്മൂട്ടിയെത്തിയിട്ട് മുപ്പത് വര്‍ഷം പിന്നിടുമ്പോള്‍