ഓണം ഇവിടെയാണ്; കൊച്ചി ലുലുമാളിലെ ഓണാഘോഷങ്ങൾക്ക് തുടക്കമായി
പുലിക്കളി മുതൽ വടംവരെ, വിവിധ നാടൻ മത്സരങ്ങളും കൊച്ചി: ലുലുമാളിലെ ഓണാഘോഷപരിപാടികൾക്ക് തുടക്കമായി.’ഓണം ഇവിടെയാണ്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷം ഗായകരായ വിജയ് യേശുദാസ്, സുധീപ് കുമാർ, രഞ്ജിനി ജോസ് , രാകേഷ് ബ്രഹ്മനാന്ദൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പത്ത്ദിവസം നീണ്ടും നിൽക്കുന്ന ആഘോഷങ്ങൾ അടുത്തമാസം ഏഴിന് സമാപിക്കും. ഓണത്തെ വരവേറ്റ് ലുലു മാളിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള കൂറ്റൻ ചുട്ടിമുഖൻ ശിൽപ്പത്തിന് 20അടി ഉയരമുണ്ട്. കഥകളിയുമായി ബന്ധപ്പെട്ട് ലുലു ചെയ്ത സാങ്കൽപ്പിക ശിൽപമാണ്