ഹൃദയാഘാതങ്ങളെ നേരിടാൻ വേണം സി.പി.ആർ അവബോധം
കുട്ടികൾക്ക് സി.പി.ആർ പരിശീലിപ്പിക്കാൻ ഒരുങ്ങുന്നു; അമിത വ്യായാമവും വില്ലനായേക്കും യുവാക്കൾക്കിടയിൽ അപ്രതീക്ഷിതമായ ഹൃദയസ്തംഭന മരണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സിപിആർ പരിശീലനം നൽകുകയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും വേണമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെജിഎംഒഎ). ഹൃദയസ്തംഭനം ഉണ്ടാകുമ്പോൾ അടിയന്തരമായി നൽകേണ്ട കാർഡിയോ പൾമണറി റീസസിറ്റേഷൻ (സിപിആർ) പോലുള്ള ജീവൻരക്ഷാ മാർഗ്ഗങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് സർക്കാരിനോട് കെജിഎംഒഎ ആവശ്യപ്പെടുന്നത്. അടുത്തിടയായി നിരവധി സംഭവങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. ഓണാഘോഷത്തിനിടയിൽ കേരള നിയമസഭയിലെ ലൈബ്രറി ജീവനക്കാരൻ
