ബ്ലൂ ഇക്കോണമി നയരേഖ കോർപറേറ്റുകൾക്ക് കടൽ കൊള്ളക്കുവേണ്ടിയാണ് : ബിനോയ് വിശ്വം
കൊച്ചി : കേന്ദ്രസർക്കാരിന്റെ ബ്ലൂ ഇക്കോണമി നയരേഖ കോർപ്പറേറ്റുകൾക്ക് കടൽ കൊള്ള നടത്താൻ അവസരമൊരുക്കുന്നതാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.മത്സ്യതൊഴിലാളി ഫെഡറേഷൻ (എഐടിയുസി )യുടെ 17 – മത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി വൈപ്പിനിൽ പ്രകടനത്തിന് ശേഷം നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരക്കടലും ആഴക്കടലും ഖനനത്തിനായും കോർപറേറ്റുകളുടെ മത്സ്യക്കൃഷിക്കായും പതിച്ചു നൽകുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്‌ഷ്യം. കടലിന്റെ ആവാസവ്യവസ്ഥ തന്നെ മാറിക്കൊണ്ടിരിക്കുകയാണ്. ലാഭക്കണ്ണോടുകൂടി മത്സ്യക്കൃഷിക്ക് എത്തുന്നവരുടെ കയറ്റുമതി