തെരഞ്ഞെടുപ്പിൽ നിർത്തിയത് കൗൺസിലറാകാൻ വേണ്ടി മാത്രമല്ല; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; എതിർപ്പ് പരസ്യമാക്കി ആർ ശ്രീലേഖ
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനം നൽകുമെന്ന് ബിജെപി വാഗ്ദാനം നൽകിയെന്നും അത് പാലിച്ചില്ലെന്നും ആർ ശ്രീലേഖ. തിരുവനന്തപുരം ശാസ്തമംഗലം വാർഡിൽ കൗൺസിലർ ആയി വിജയിച്ചെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാന പ്രകാരം മേയർ സ്ഥാനം നൽകിയില്ലെന്ന് ആർ ശ്രീലേഖ പറഞ്ഞു. തെരഞ്ഞെടുപ്പിൽ നിർത്തിയത് കൗൺസിലറാകാൻ വേണ്ടി മാത്രമല്ലെന്നും ആർ ശ്രീലേഖ തുറന്നടിച്ചു. ഇനി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും ആർ ശ്രീലേഖ വ്യക്തമാക്കി. സ്ഥാനാർത്ഥികൾക്ക് എല്ലാവർക്കും വേണ്ടി പ്രവർത്തിക്കേണ്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് കൂടിയാണ് താൻ. പത്തു
