മൈസൂരിൽ അപ്പാർട്ട്മെന്റിൽ കുടുംബത്തിലെ നാലംഗസംഘം മരിച്ച നിലയിൽ
മൈസൂർ: നഗരത്തിലെ വിശ്വേശ്വരയ്യ നഗറിലെ അപ്പാർട്ട്മെന്റിൽ കുടുംബത്തിലെ നാലംഗങ്ങളെ മരിച്ച നിലയിൽ. ചേതൻ (45), ഭാര്യ രൂപാലി (43), ഇവരുടെ മകൻ കുശാൽ (15), ചേതന്റെ അമ്മ പ്രിയംവദ (62) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്ന് പ്രാഥമിക അന്വേഷണത്തെ ഉദ്ധരിച്ച് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ചേതൻ തൂങ്ങിമരിക്കുന്നതിനു മുമ്പ് കുടുംബാംഗങ്ങൾക്ക് വിഷം നൽകി കൊലപ്പെടുത്തിയിരിക്കാമെന്നാണ് നിഗമനം. രണ്ട് വ്യത്യസ്ത ഫ്ലാറ്റുകളിലായിരുന്നു ഇവർ താമസിച്ചിരുന്നത്. അമ്മ ഒന്നിലും ചേതനും ഭാര്യയും മകനും മറ്റൊരു വീട്ടിലുമായിരുന്നു. ചേതൻ ഹാസനിലെ
