കളമശ്ശേരി ജുഡീഷ്യല്‍ സിറ്റിക്ക് 27 ഏക്കര്‍ ഭൂമി; കേരള പൊതുസേവനാവകാശ ബില്ലിന്റെ കരടിന് അംഗീകാരം
തിരുവനന്തപുരം | എച്ച് എം ടി ലിമിറ്റഡിന്റെ കൈവശമുള്ള 27 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കി മന്ത്രിസഭാ യോഗം. പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ പ്രാരംഭ നടപടികള്‍ ആരംഭിക്കുന്നതിനും, കേന്ദ്ര സഹായം ലഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനും ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി. കേരള പൊതുസേവനാവകാശ ബില്ലിന്റെ കരടിനും മന്ത്രിസഭ അംഗീകാരം നല്‍കി. സംസ്ഥാനത്തെ സര്‍വകലാശാലാ ആക്ടുകളില്‍ സിന്‍ഡിക്കേറ്റ് യോഗം ചേരുന്നതുമായി ബന്ധപ്പെട്ട് പുതിയ വ്യവസ്ഥ കൂട്ടിചേര്‍ക്കുന്നതിനുള്ള കരട് ബില്ലും അംഗീകരിച്ചു. മറ്റ് തീരുമാനങ്ങള്‍:സ്റ്റാഫ്
