കായിക താരങ്ങളെ ബി.എസ്.എഫ് വിളിക്കുന്നു; സേനയിൽ അവസരം
കായിക താരങ്ങൾക്ക് അവസരവുമായി ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി എസ് എഫ്). സ്പോർട്സ് ക്വാട്ട റിക്രൂട്ട്മെന്റ് 2025 ന്റെ വിജ്ഞാപനം പുറത്തിറങ്ങി. സ്വന്തം സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിച്ച് മെഡൽ നേടിയിട്ടുള്ളതോ,അന്തരാഷ്ട്ര തലത്തിൽ പങ്കെടുത്തിട്ടുള്ള കായിക താരങ്ങൾക്ക് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) ആയി നിയമനം നേടാനുള്ള അവസരമാണിത്. അകെ 391 ഒഴിവുകളാണ് ഉള്ളത്. നിയമനം ലഭിക്കുന്നവർക്ക് 21,700 മുതൽ 69,100 രൂപ വരെ ശമ്പളം ലഭിക്കും. അമ്പെയ്ത്ത്,അത്‌ലറ്റിക്സ്,ബാസ്‌ക്കറ്റ്ബോൾ, ബാഡ്മിന്റൺ,ബോക്‌സിംഗ്,സൈക്ലിംഗ്,ഡൈവിംഗ്,കുതിരസവാരി,ഫെൻസിംഗ്,ഫുട്ബോൾ, ജിംനാസ്റ്റിക്സ്,ഹാൻഡ്‌ബോൾ,ഹോക്കി,ജൂഡോ,കബഡി,കരാട്ടെ,കിക്ക് വോളിബോൾ,ഷൂട്ടിംഗ്,നീന്തൽ,ടേബിൾ ടെന്നീസ്,തായ്ക്വോണ്ടോ,വോളിബോൾ,വാട്ടർ പോളോ,വാട്ടർ സ്‌പോർട്‌സ്,ഗുസ്തി (ഫ്രീ സ്റ്റൈൽ),ഗുസ്തി