കൊല്ലത്ത് രണ്ടരവയസുകാരനെ കൊലപ്പെടുത്തി മാതാപിതാക്കൾ ജീവനൊടുക്കിയ നിലയിൽ
കൊല്ലം: കൊല്ലം താന്നിയിൽ രണ്ടരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ജീവനൊടുക്കി. താന്നി ബിഎസ്എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36) ഇവരുടെ ആൺകുട്ടി ആദി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാതാപിതാക്കളെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലും കുഞ്ഞിനെ കട്ടിലിന് മുകളിൽ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. അജീഷ് നേരത്തെ ഗൾഫിലായിരുന്നു. എല്ലാവരുമായും വളരെ സ്നേഹത്തിൽ ജീവിച്ച കുടുംബമായിരുന്നുവെന്ന് അയൽക്കാർ പറയുന്നു. ചെറിയ സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നാണ് സംശയിക്കുന്നതെങ്കിലും ഇത്തരത്തിൽ ജീവനൊടുക്കുന്നതിലേക്ക്
