സംസ്ഥാനത്ത് ഇന്നും ശനിയാഴ്ചയും ശക്തമായ മഴ
തിരുവനന്തപുരം: കാലവര്‍ഷം ശക്തിപ്രാപിക്കുന്നു. ഇന്നും ശനിയാഴ്ചയും സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്.കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ മഴ മാറിനിന്നെങ്കിലും ഇന്നും ശനിയാഴ്ചയുമായി സംസ്ഥാനമൊട്ടാകെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന സൂചന. വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
