ബംഗളൂരു അപകടത്തിൽ മരിച്ചവരിൽ മലയാളിയും
ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിന് മുന്നിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ മലയാളിയും. കണ്ണൂർ സ്വദേശി ശിവലിംഗ്(17) ആണ് മരിച്ചത്. അതേസമയം, അപകടത്തിൽ മരിച്ച മറ്റ് ഏഴ് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ അപകടനില തരണം ചെയ്തുവെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.തിക്കിലും തിരക്കിലുംപെട്ട് മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. പതിനൊന്നിൽ എട്ടുപേരും ബംഗളൂരു സ്വദേശികളാണ്. 14കാരി ദിവ്യാംശി അടക്കം മരിച്ചവരിൽ അഞ്ചു സ്ത്രീകളും ആറു പുരുഷന്മാരും ഉൾപ്പെടും. മരിച്ചവരിൽ ഒരു മലയാളിയും
