breaking-news

Category Added in a WPeMatico Campaign

breaking-news

ഹരിയാനയിലും ഡൽഹിയിലും ഭൂചലനം;റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി

ഹരിയാന :ഹരിയാനയിലും ഡൽഹിയിലും ഭൂചലനം. വ്യാഴാഴ്ച രാവിലെ ഹരിയാനയിലെ ജൂഹ് ഹാർ ജില്ലയിൽ റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി, ഡൽഹി, നോയിഡ, ഗുരുഗ്രാം, ഫരീദാബാദ്, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഫോർ സീസ്മോളജി (എൻസിഎസ്) പ്രകാരം, രാവിലെ 9:04 ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. മുൻകരുതൽ എന്ന നിലയിൽ പലരും വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും ഇറങ്ങിയോടുകയുണ്ടായി . നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടുകൾ ഇല്ല. 145K Share Facebook

Read More
breaking-news

ഹൈദരാബാദിൽ വ്യാജ കള്ള് കുടിച്ച് 15 പേര് ആശുപത്രിയിൽ

ഹൈദരാബാദ് :കുക്കാട്ട്പള്ളി മേഖലയിലെ ഒരു കടയിൽ വ്യാജ കള്ള് കുടിച്ചതിനെ തുടർന്ന് പതിനഞ്ചോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. കുക്കാട്ട്പള്ളി പ്രദേശത്തുനിന്നുള്ളവരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ഗുരുതരമായ ഗ്യാസ്ട്രോഎന്റൈറ്റിസ് ബാധിച്ചതിനെ തുടർന്ന് ഇവരെ ആദ്യം ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (NIMS) മാറ്റി. നിംസിൽ ചികിത്സയിൽ കഴിയുന്നവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാൻ തെലങ്കാന ആരോഗ്യമന്ത്രി സി ദാമോദർ രാജനരസിംഹ ആരോഗ്യ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കൃത്യമായ കാരണം പരിശോധിച്ചുവരികയാണെന്നും

Read More
breaking-news

നി​പ്പ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള യു​വ​തി മ​രി​ച്ചു

മ​ല​പ്പു​റം: കോ​ട്ട​ക്ക​ലി​ൽ നി​പ്പ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള സ്ത്രീ ​മ​രി​ച്ചു. മ​ങ്ക​ട​യി​ൽ നി​പ്പ ബാ​ധി​ച്ച് മ​രി​ച്ച പെ​ൺ​കു​ട്ടി​ക്കൊ​പ്പം ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന യു​വ​തി​യാ​ണ് ഇ​ന്ന് മ​രി​ച്ച​ത്. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം ഇ​വ​ർ ഹൈ ​റി​സ്ക്ക് സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലാ​യി​രു​ന്നു. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് ഇ​വ​ർ മ​രി​ച്ച​ത്. അ​തേ​സ​മ​യം, മൃ​ത​ദേ​ഹം സം​സ്ക്ക​രി​ക്കാ​നു​ള്ള ബ​ന്ധു​ക്ക​ളു​ടെ ശ്ര​മം ആ​രോ​ഗ്യ വ​കു​പ്പ് ത​ട​ഞ്ഞു. പ​രി​ശോ​ധ​ന ഫ​ലം വ​രു​ന്ന​തു​വ​രെ മൃ​ത​ദേ​ഹം സം​സ്ക്ക​രി​ക്ക​രു​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി. WhatsAppFacebookEmailX 145K Share Facebook

Read More
breaking-news gulf

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ തിരക്കിട്ട ശ്രമവുമായി കേന്ദ്രസർക്കാർ; ദയാധനം കൈമാറുന്നതടക്കമുള്ള വിഷയങ്ങൾ സങ്കീർണ്ണം

യെമൻ:നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ തിരക്കിട്ട ശ്രമവുമായി കേന്ദ്രസർക്കാർ. പതിനാറാം തീയതി ശിക്ഷ നടപ്പാക്കാതിരിക്കാൻ ഉന്നതതല ഇടപെടൽ നടത്തുമെന്നും സ്ഥിതി നിരീക്ഷിക്കുന്നുവെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മോചനശ്രമങ്ങൾക്കായി ബാക്കി ലഭിക്കുക ഒരാഴ്ച്ച സമയം മാത്രമാണ്.ദയാധനം കൈമാറുന്നതടക്കമുള്ള വിഷയങ്ങൾ സങ്കീർണ്ണമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ട് കെ രാധാകൃഷ്ണൻ എംപി പ്രധാനമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്. വിദേശകാര്യ

Read More
breaking-news Kerala

എറണാകുളത്ത് തലയോട്ടിയും, എല്ലുകളും കണ്ടെത്തി

എറണാകുളം : കളമശ്ശേരി മെഡിക്കൽ കോളേജ് റോഡിൽ തലയോട്ടിയും എല്ലുകളും കണ്ടെത്തി. എൻ ഐ എ ഓഫീസിനു സമീപമുള്ള ഭൂമിയിലെ നിർമ്മാണ മേഖലയിൽ നിന്നുമാണ് തലയോട്ടിയടക്കം ലഭിച്ചത്. അടിക്കാടുകൾ വെട്ടുമ്പോൾ ജോലിക്കാരാണ് അസ്ഥികൾ കണ്ടത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കളമശ്ശേരി പോലീസ് കേസെടുത്തു. കാണാതായവരുടെ ലിസ്റ്റുമായി താരതമ്യ പഠനം നടത്താനാണ് പോലീസ് നടപടി. ഫോറൻസിക് അധികൃതർ സ്ഥലത്തു എത്തിയിട്ടുണ്ട്. 145K Share Facebook

Read More
breaking-news entertainment Kerala

ജാനകി വേണ്ട , പേരിൽ മാറ്റം വരുത്തണമെന്ന് സെൻസർ ബോർഡ്; ഹർജി ഇന്ന് പരി​ഗണനയ്ക്ക്

കൊച്ചി : ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള വിവാദത്തിൽ , ജാനകി വിദ്യാധരന്‍ എന്ന പേരിന് പകരം വി ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാമെന്നു സെൻസർ ബോർഡ് .സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശത്തില്‍ ഹൈക്കോടതി നിര്‍മ്മാതാക്കളുടെ നിലപാട് തേടി. 96 കട്ട് ആണ് സെന്‍സര്‍ ബോര്‍ഡ് ആദ്യം നിര്‍ദ്ദേശിച്ചതെന്ന് സെന്‍സര്‍ ബോര്‍ഡ്. എന്നാല്‍ അത്രയും മാറ്റങ്ങള്‍ വരുത്തേണ്ടതില്ലെന്നും സെന്‍സര്‍ ബോര്‍ഡ്.കോടതിയിലെ വിസ്താര സീനില്‍ ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യണം. ജാനകിയെന്ന പേര് ഉപയോഗിക്കുന്ന സബ്‌ടൈറ്റിലിലും

Read More
breaking-news

പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച്; ഭാര്യ മരിച്ചു , ഭർത്താവിന് പരിക്ക്

തൃശൂർ : വെങ്ങാനല്ലൂരിനടുത്ത് എരുമത്തടം ഫ്രൻഡ്‌സ്‌ ലെയ്‌നിൽ പാചകവാതക സിലിൻഡർ ചോർന്നുണ്ടായ തീപിടിത്തത്തിൽ ഭാര്യ മരിച്ചു ,ഭർത്താവിന് പരിക്ക്. തൃക്കോവിൽ വാരിയത്ത് രവീന്ദ്രന്റെ ഭാര്യ ജയശ്രീ ആണ് മരിച്ചത്. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലുള്ള രവീന്ദ്രന്റെ നില അതീവ ഗുരുതരമാണ്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. ഇവർ രണ്ടുപേരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. തിരുവുള്ളക്കാവിനടുത്തുള്ള ബന്ധുവീട്ടിൽ പിറന്നാൾ ആഘോഷത്തിനു പോയി തിരിച്ചെത്തിയശേഷമാണ് തീപ്പിടിത്തം. സിലിൻഡറുകൾ രണ്ടും വീടിനു പുറത്താണ് സ്ഥാപിച്ചിരിക്കുന്നത്. വലിയ പൊട്ടിത്തെറിശബ്ദം കേട്ട് സമീപവാസികൾ ഓടിയെത്തുകയായിരുന്നു.

Read More
breaking-news

സംയുക്ത തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് തുടങ്ങി;കേരളത്തിൽ ബന്ദിന് സമാനമാകാൻ സാധ്യത

തിരുവനന്തപുരം :രാജ്യത്തു അർധരാത്രി 12 മണി മുതൽ ദേശീയ പണിമുടക്ക് ആരംഭിച്ചു . 17 ആവശ്യങ്ങളുയർത്തി 10 തൊഴിലാളി സംഘടനകളും കർഷക സംഘടനകളും സംയുക്തമായാണ് അർധരാത്രി മുതൽ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയില്‍ സമരാനുകൂലികള്‍ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞു. ഇതോടെ ജീവനക്കാര്‍ പോലീസ് സഹായം ആവശ്യപ്പെട്ടു. അഞ്ച് മണിയ്ക്ക് കോഴിക്കോട്ടേക്ക് പോകേണ്ട ബസാണ് പണിമുടക്കിയത്. സമരത്തെ അനുകൂലിക്കാത്ത ആളാണെന്നും ബി എം എസ് പ്രവർത്തകൻ ആണെന്നും ഡ്രൈവർ വ്യക്തമാക്കിയെന്നാണ് വിവരം. എന്നാൽ ബസ് തടഞ്ഞുവെന്ന വാർത്ത സി ഐ

Read More
breaking-news

യെ​മ​ൻ പൗ​ര​നെ വധിച്ച കേസ്: നിമിഷ പ്രിയയുടെ വധശിക്ഷ 16ന്

സ​ന: യെ​മ​ൻ പൗ​ര​നെ വധിച്ച കേ​സി​ൽ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ച്ച മ​ല​യാ​ളി ന​ഴ്സ് നി​മി​ഷ​പ്രി​യ​യു​ടെ ശി​ക്ഷ ഈ ​മാ​സം 16ന് ​ന​ട​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ട്. കേ​സി​ൽ യെ​മ​നി​ലെ ജ​യി​ലി​ലാ​ണ് നി​മി​ഷ​പ്രി​യ.ഇ​ന്ത്യ​ൻ എം​ബ​സി ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​താ​യി യെ​മ​നി​ലെ ച​ർ​ച്ച​ക​ൾ​ക്ക് മ​ധ്യ​സ്ഥ​ത വ​ഹി​ക്കു​ന്ന സാ​മു​വ​ൽ ജോ​ൺ അ​റി​യി​ച്ചു. പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ നി​മി​ഷ പ്രി​യ യ​മ​നി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ അ​വി​ടു​ത്തെ പൗ​ര​നെ കൊ​ല​പ്പെ​ടു​ത്തി എ​ന്നാ​ണ് കേ​സ്.വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കാ​ൻ ഉ​ള്ള നീ​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ട​യാ​ണ് ജ​യി​ലി​ൽ ഉ​ത്ത​ര​വെ​ത്തി​യ​ത്. 145K Share Facebook

Read More
breaking-news entertainment

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് :സൗബിൻ ഷാഹിർ അറസ്റ്റിൽ ; പ്രതികൾക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ഉടൻ വിട്ടയക്കും

കൊച്ചി :മഞ്ഞുമ്മല്‍ ബോയ്‌സു’മായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടൻ സൌബിൻ ഷാഹിറും കൂട്ടാളികളും അറസ്റ്റിൽ. സൌബിനെ കൂടാതെ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റും രേഖപ്പെടുത്തി. എറണാകുളം മരട് പൊലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർച്ചയായ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് മൂന്ന് പേരുടെയും അറസ്റ്റ് നടപടികൾ. ഹൈക്കോടതി പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയക്കും… പരാതിക്കാരന് ലാഭവിഹിതം നല്‍കാന്‍ തയ്യാറായിരുന്നുവെന്ന് നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍ പൊലീസിനോട് പറഞ്ഞു.

Read More