അംഗത്വം പുതുക്കാനുമില്ല തുടരാനുമില്ല ; പാര്‍ട്ടി വിടുകയാണെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് ജി.സുധാകരന്‍
ആലപ്പുഴ: പാര്‍ട്ടി അംഗത്വം പുതുക്കാനില്ലെന്ന് വ്യക്തമാക്കിയ സിപിഐഎം മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍ പാര്‍ട്ടി വിടുന്നു. ഫേസ്ബുക്കിലൂടെയാണ് വെളിപ്പെടുത്തല്‍. 63 വര്‍ഷക്കാലത്തെ പാര്‍ട്ടി അംഗത്വചരിത്രമുള്ള തന്നെ സിപിഐഎം സംസ്ഥാന സെക്രട്ടറി അപമാനിച്ചെന്നും എം.വി. ഗോവിന്ദന്‍ അടക്കമുള്ളവര്‍ക്ക് ബുദ്ധിമുട്ടായി പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സുധാകരന്‍ വ്യക്തമാക്കി. പൊതു പരിപാടികളൊന്നും പങ്കെടുക്കുന്നില്ലെന്നും അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികം തന്റെ വീടിനടുത്തുള്ള ഇഎംഎസ് ഹാളില്‍ വെച്ച് നടത്തിയപ്പോള്‍ അറസ്റ്റും ജയില്‍വാസവും ലോക്കപ്പ് മര്‍ദ്ദനവും ബി ഐ ആര്‍ കേസ് ഉള്‍പ്പെടെ അനുഭവിച്ച് ജില്ലയില്‍
