breaking-news

അശ്ലീല സിനിമകളിൽ അഭിനയിച്ച് പണം സമ്പാദിച്ചു: നടി ശ്വേത മേനോനെതിരെ കേസ്

കൊച്ചി: നടി ശ്വേത മേനോനെതിരെ കേസ് എടുത്തു. അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചു എന്ന പേരിലാണ് കേസ്. ഐ ടി നിയമത്തിലെ 67 A പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് കേസ്. സിനിമയിൽ നഗ്നമായി അഭിനയിച്ച രംഗങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയും അശ്ലീല സൈറ്റുകളിലൂടെയും പ്രചരിപ്പിച്ചെന്നും എഫ്ഐആറിലുണ്ട്. 1998 ജനുവരി 1 മുതൽ കുറ്റം ചെയ്തു വരികയാണെന്നാണ് എഫ് ഐ ആറിൽ പറയുന്നത്.

പ്രതി സാമ്പത്തിക ലാഭത്തിനു വേണ്ടിയും ഗൂഢ ഉദ്ദേശത്തോടും കൂടി സിനിമയിലും പരസ്യങ്ങളിലും അശ്ലീല രംഗങ്ങളിൽ അഭിനയിക്കുകയും അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video