തിരുവനന്തപുരം: കലോത്സവ റിപ്പോർട്ടിങ്ങിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയെന്ന പരാതിയിൽ റിപ്പോർട്ടർ ടിവിക്കെതിരെ കേസ്. റിപ്പോട്ടർ കോ- ഓഡിനേറ്റിങ് എഡിറ്റർ ഡോ അരുൺകുമാറിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. തിരുവനന്തപുരത്ത് അരങ്ങേറിയ സംസ്ഥാന സ്കൂൾ കലോത്സവ റിപ്പോർട്ടിങ്ങിൽ ദ്വയാർത്ഥം കലർന്ന റിപ്പോർട്ടിങ് നടത്തിയെന്നാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ പറയുന്നത്. ചാനൽ മേധാവിയിൽ നിന്ന് റിപ്പോർട്ട് തേടി. പൊലീസ് റിപ്പോർട്ടും നൽകണമെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കുന്നു.
Leave a Comment