പത്തനംതിട്ട:കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. സിപി.എം സംസ്ഥാന സമിതി അംഗം എസ് രാജേന്ദ്രന്റെ മകന്‍ ആദര്‍ശ് ആണ് മരിച്ചത്. പത്തനംതിട്ട മെലപ്രയില്‍ വച്ചാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ അസിസ്റ്റന്റ് ജനറല്‍ മാനേജറായിരുന്നു ആദര്‍ശ്. എതിര്‍ദിശയില്‍ നിന്ന് വന്ന ലോറി കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കൊല്ലത്തെ പ്രധാനപ്പെട്ട സി.പി.എം നേതാവാണ് എസ്. രാജേന്ദ്രന്‍. കുമ്പഴ ഭാഗത്ത് നിന്ന് വരികയാിരുന്ന കാറുമായിട്ടാണ് ലോറി കൂട്ടിയിടിച്ചത്. ലോറിയുടെ അമിതവേഗതയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക വിവരം.
പത്തനംതിട്ടയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; സി.പി.എം നേതാവ് എസ്. രാജേന്ദ്രന്റെ മകനും ലുലു ഗ്രൂപ്പ് ജീവനക്കാരനുമായ ആദര്‍ശിന് ദാരുണാന്ത്യം
