breaking-news

മദ്യപിച്ചതിന്റെ പേരിൽ സിലബസിൽ ഉൾപ്പെടുത്താതിരിക്കാനാണെങ്കിൽ ജോൺ എബ്രഹാമിന്റേയും മോഹൻലാലിന്റേയും സിനിമകൾ കാണാനോ അയ്യപ്പന്റെ കവിതകൾ പഠിക്കാനോ കഴിയില്ല; വേടൻ വിഷയത്തിൽ വി.സി

കോഴിക്കോട്: കോഴിക്കോട് സർവകലാശാല യു.ജി വിദ്യാർത്ഥികളുടെ മലയാളം സിലബസിൽ വേടൻ ഉൾപ്പെടുത്തുന്നത് ഡോ എം.എം ബഷീറിന്റെ പഠന റിപ്പോർട്ട് ലഭിച്ച ശേഷമെന്ന് സർവകലാശാല വൈസ് ചാൻസിലർ ഡോ.പി രവീന്ദ്രൻ. വേടൻ മദ്യപിച്ചു എന്ന ആരോപണത്തിന്റെ പേരിൽ സിലബസിന്റെ ഭാ​ഗമായി വേടന്റെ റാപ്പ് സം​ഗീതത്തെ പരി​ഗണിക്കാതിരിക്കുന്നത് ശരിയല്ലെന്നും വി.സി പ്രതികരിച്ചു.

വേടൻ സിലബസിന്റെ ബാ​ഗമാക്കാനുള്ള ബോർഡ് ഓഫ് സ്റ്റഡീസിന്റെ തീരുമാനത്തെ എതിർത്ത് ബി.ജെ.പി അടക്കമുള്ള രാഷ്ട്രീയ കക്ഷികൾ രം​ഗത്തെത്തിയിരുന്നു. പിന്നാലെ സർവകലാശാലയ്ക്കും ​ഗവർണർക്കും പരാതിയെത്തിയതിന് പിന്നാലെ റിപ്പോർട്ട് സമർപ്പിക്കാൻ ഡോ എം.എം ബഷീറിനെ ചുമതലപ്പെടുത്തുകയായിരുന്നു. മദ്യപിച്ചതിന്റെ പേരിൽ സിലബസിൽ ഉൾപ്പെടുത്താതിരിക്കാനാണെങ്കിൽ ജോൺ എബ്രഹാമിന്റേയും മോഹൻലാലിന്റേയും സിനിമകൾ കാണാനോ അയ്യപ്പന്റെ കവിതകൾ പഠിക്കാനോ കഴിയില്ലെന്നായിരുന്നു വി.സിയുടെ പ്രതികരണം.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video