ന്യൂഡൽഹി: കേരളത്തില്‍നിന്നുള്ള ബിജെപി നേതാവ് സി. സദാനന്ദൻ മാസ്റ്റർ ഉൾപ്പെടെ നാലുപേരെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഇതുമായി ബന്ധപ്പെട്ട് വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി. രാജ്യസഭയിലെ നോമിനേറ്റഡ് സീറ്റുകളിലുണ്ടായ ഒഴിവിനെ തുടര്‍ന്നാണ് ഇത്.
കണ്ണൂർ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയായ സി. സദാനന്ദൻ മാസ്റ്റർ നിലവിൽ ബിജെപി വൈസ് പ്രസിഡന്റാണ്. കഴിഞ്ഞ ദിവസമായിരുന്നു ഈ സ്ഥാനത്തെത്തിയത്. 1994 ജനുവരി 25-നുണ്ടായ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷത്തിൽ അദ്ദേഹത്തിന് ഇരുകാലുകളും നഷ്ടമായിരുന്നു. കൃത്രിമക്കാലുകൾ കൊണ്ടാണ് ഇപ്പോൾ നടക്കുന്നത്.
2016-ലും 2021-ലും നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.