ദുർഗ് : ഛത്തീസ്‌ഗഡിൽ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകുരുതെന്ന ആവശ്യവുമായി ബജ്രംഗ്ദളിന്റെ പ്രകടനം. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചാണ് ബജ്രംഗ്ദൾ പ്രവർത്തകരുടെ പ്രതിഷേധം. ജയ് ശ്രീറാം വിളികൾ കോടതിയ്ക്കു മുന്നിൽ മുഴങ്ങി. ജ്യോതി ശർമയടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിൽ ദുർഗ സെഷൻ കോടതിക്കുമുന്നിലാണ് പ്രതിഷേധം.
ജാമ്യം അനുവദിച്ചാൽ അപ്പീലുപോകുമെന്നും ബജ്രംഗ്ദൾ നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. അപ്പീല്‍ പോകുവാനുള്ള വക്കീലുമായാണ് എത്തിയിട്ടുള്ളത് അവിടെ നടന്നത് മതപരിവർത്തനം തന്നെയാണ് എന്നതിൽ ഉറച്ചു നിൽക്കുന്നുവെന്നും ബജ്രംഗദൾ ആരോപിച്ചു. ബജ്രംഗ്ദൾ പ്രവർത്തകർ തന്നെയാണ് റെയിൽവേ സ്റ്റേഷനിൽ വന്ന് കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്തിയത്. ജയിലിൽ കിടക്കുന്ന കന്യാസ്ത്രികളുടെ ബന്ധുക്കൾക്ക് കോടതി പരിസരത്തുപോലും എത്താനാവാത്ത സ്ഥിതിയാണ്. കേരളത്തിൽ നിന്നെത്തിയ ബന്ധുക്കൾ ബജ്രംഗ്ദളിന്റെ പ്രതിഷേധത്തിൽ ഭയന്നാണ് കോടതിയിൽ പ്രവേശിക്കാനാകാഞ്ഞത്.
Leave feedback about this