loginkerala breaking-news തിരുവല്ലയില്‍ 14 കാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു; രണ്ട് ബംഗാള്‍ സ്വദേശികള്‍ അറസ്റ്റിലായി
breaking-news Kerala

തിരുവല്ലയില്‍ 14 കാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു; രണ്ട് ബംഗാള്‍ സ്വദേശികള്‍ അറസ്റ്റിലായി

പത്തനംതിട്ട: തിരുവല്ലയില്‍ പതിനാലുകാരിയെ വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടുപേര്‍ പൊലീസിന്റെ പിടിയിലായി. തിരുവല്ല കൊറ്റൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായത്.

ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ബംഗാള്‍ സ്വദേശികളാണ് കേസില്‍ പിടിയിലായത്. പെണ്‍കുട്ടി താമസിച്ചിരുന്ന വാടകവീടില്‍ നിന്നും അര കിലോമീറ്റര്‍ അകലെയാണ് പ്രതികള്‍ താമസിച്ചിരുന്നത്.

ഇന്നലെ മാതാപിതാക്കള്‍ രണ്ടുപേരും ജോലിക്ക് പോയിരുന്ന സമയത്തായിരുന്നു പീഡനം. പെണ്‍കുട്ടി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ പ്രതികള്‍ വീടിനകത്ത് കയറി പെണ്‍കുട്ടിയെ വായ പൊത്തിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി കരഞ്ഞ് ബഹളം വെച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്തെത്തി.

Exit mobile version