മൈസൂർ: മൈസൂർ ജില്ലാ കോടതിയിൽ ബോംബ് ഭീഷണി. ചൊവ്വാഴ്ചയോടെ ഇമെയിൽ മുഖേനയാണ് ഭീഷണി സന്ദേശമെത്തിയത്. ഇതേത്തുടർന്ന് ഉദ‍്യോഗസ്ഥരെയും അഭിഭാഷകരെയും കോടതിയിൽ നിന്നും ഒഴിപ്പിച്ചു.
സംഭവ സ്ഥലത്ത് ഡോഗ് സ്ക്വാഡ് എത്തിച്ചേർന്നിട്ടുണ്ട്. പരിശോധന തുടരുകയാണ്. സുരക്ഷാ പരിശോധനകൾക്കായി കോടതി നടപടികൾ നിർത്തിവച്ചിരിക്കുകയാണ്.
അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും പൊലീസ് തുടർനടപടികൾ സ്വീകരിക്കുക. ഇമെയിലിന്‍റെ ഉറവിടം ഇതുവരെ ഉദ‍്യോഗസ്ഥർക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ല. അന്വേഷണം പുരോഗമിച്ചു വരുകയാണ്. കോടതിയിലും സമീപ പ്രദേശങ്ങളിലും സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.

Leave feedback about this