കൊച്ചി: ലൈംഗിക അധിക്ഷേപ കേസിൽ റിമാ ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടരും.ൻഡിലുള്ള ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. അടിയന്തരമായി ഹര്‍ജി പരിഗണിക്കേണ്ട എന്ത് സാഹചര്യമാണ് ഉണ്ടായിരുന്നതെന്ന് കോടതി ചോദിച്ചു. പൊതു ഇടത്തില്‍ സംസാരിക്കുമ്പോള്‍ കുറച്ചുകൂടി ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു. കോടതി അതിന്റെ നടപടികളിലൂടെ തന്നെ കൃത്യമായി പ്രവർത്തിക്കു. അടിയന്തരമായി ഹർജി പരിഗണക്കാൻ ബോബി ചെമ്മണ്ണൂരിന് സാധാരണക്കാരിൽ നിന്ന് എന്ത് പ്രത്യേകതയാണ് ഉള്ളതെന്നും കോടതി ചോദിച്ചു.
തനിക്കെതിരേ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് ബോബി കോടതിയില്‍ വാദിച്ചു. താന്‍ ഹാജരാക്കിയ രേഖകള്‍ മജിസ്ട്രേറ്റ് കോടതി പരിശോധിച്ചില്ലെന്നും വാദമുയർത്തിയിരുന്നു. ബോബി ചെമ്മണ്ണൂരിന് വേണ്ടി മുതിർന്ന അഭിഭാഷകനായ രാമൻപിള്ളയാണ് ഹാജരായത്.
എന്നാൽ സര്‍ക്കാരിന് മറുപടി നല്കാന് സമയം കൊടുക്കേണ്ടതുണ്ട്. അതുകൊണ്ട് ഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റുകയാണെന്ന് കോടതി അറിയിക്കുകയായിരുന്നു.ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യാഴാഴ്ചബോബിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നത്. ബോബിയെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരുന്നത്. ഇതിന് പിന്നാലെയാണ് ബോബി ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.