Kerala

ഭരണഘടനയെ രണ്ടാംകിട അനുബന്ധരേഖയാക്കി ബിജെപി സർക്കാർ മാറ്റി :ഡോ മോഹൻ ഗോപാൽ

ഭരണഘടനയെ രണ്ടാംകിട അനുബന്ധരേഖയാക്കി ബിജെപി സർക്കാർ മാറ്റി :ഡോ മോഹൻ ഗോപാൽ

കൊച്ചി :ഹിന്ദുത്വം വളർത്താനുള്ള നീക്കത്തിനിടയിൽ ഭരണഘടനയെ രണ്ടാംകിട അനുബന്ധരേഖയാക്കി കേന്ദ്രത്തിലെ ബിജെപി സർക്കാർ അധഃപതിപ്പിച്ചുവെന്ന് പ്രമുഖ ഭരണഘടന വിദഗ്ദ്ധനും സുപ്രീം കോടതി അഭിഭാഷകനുമായ ഡോ. മോഹൻ ഗോപാൽ പറഞ്ഞു .എറണാകുളംപ്രസ് ക്ളബ്ബിന്റെ സി. വി. പാപ്പച്ചൻ പുരസ്‌കാര സമർപ്പണ ചടങ്ങിൽ ‘മാറുന്ന മാധ്യമ വിചാരങ്ങളും ഭരണഘടന അവകാശങ്ങളും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വേദങ്ങളെ അടിസ്ഥാനമാക്കിയാണ് ഭരണം മുന്നോട്ടുപോകുന്നത് .ഭരണഘടന എഴുതപെട്ട ഒരു രേഖ മാത്രമായി ഭരണകർത്താക്കൾ കാണുന്നു. കേന്ദ്രഭരണ പ്ര ദേശങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്ത്യയിലെ പകുതിയിലധികം ജനങ്ങൾക്ക് ഭരണഘടനയുടെ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയാണ് .ഇതോടൊപ്പം അനുദിനം രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തിന്റെ സൂചിക ഇടിഞ്ഞു താഴുന്നു. 2014 ൽ ബി ജെ പി അധികാരത്തിലെത്തുമ്പോൾ തുടങ്ങിയ വീഴ്ച്ച രണ്ടാം വരവിൽ കുത്തനെയായി . 2025 ൽ 151 മത് സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം .സോഷ്യൽ മീഡിയയിൽ വരുന്ന സർക്കാറിനെതിരായ പരാമർശം പങ്കുവെയ്ക്കുന്നവർക്ക് ജയിലിൽ കിടക്കേണ്ടി വരുന്നു . ജനാധിപത്യ രാഷ്ട്രം എന്ന നിലയിൽ തലയുയർത്തി നിന്നിരുന്ന സ്ഥാനത്തു ഏകാധിപത്യ ജനാധിപത്യ രാഷ്ട്രം എന്ന വിശേഷണത്തിലേയ്ക്ക് ഇന്ത്യ വിശേഷിപ്പിക്കപ്പെടുന്നു .ജനാധിപത്യത്തെ കുറിച്ചുള്ള പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സ്വീഡനിലെ ഗോഥം ബർഗ് യൂണിവേഴ്സിറ്റിയാണ് ഏകാധിപത്യ പദവി നൽകിയത് . ഭരണഘടനയുടെ സ്വാധീനത്തിൽ നിന്ന് വഴുതി മാറാനുള്ള പ്രവണത നിയമ വ്യവസ്ഥിതിയിലും പ്രകടമാവുന്നു .സുപ്രീം കോടതി ഉത്തരവിൽ വർണ്ണ വ്യവസ്ഥയെ വാഴ്ത്തുന്ന ഭാഗം ഉദാഹരണമായെടുക്കാം.

ഭരണഘടനയുടെ 19 (1) അനുഛേദത്തെ ഇല്ലായ്മ ചെയ്യാനുള്ള ആസൂത്രിത നീക്കം നടക്കുന്നു .ഈ അനുച്ഛേദം ദുർബലപ്പെടുന്നതോടെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന സംസാരിക്കാനും നിർഭയം ജീവിക്കാനുമുള്ള അവകാശങ്ങളും ഇല്ലാതാവും. നിർഭയം അഭിപ്രായം പറയുന്നവർ കൊലചെയ്യപ്പെടുന്ന അവസ്ഥയാണുള്ളത് .ഗൗരിലങ്കേഷിനെ പോലുള്ളവരുടെ കൊലപാതകം ഭരണഘടനയുടെ സംരക്ഷണം പൗരന് ഇല്ലാതായതിന്റെ ഉദാഹരണമാണ് .മാധ്യമങ്ങളുടെ ന്യൂസ് റൂമുകൾ ജനാധിപത്യപരമായല്ല പ്രവർത്തിക്കുന്നത് .ഭരണാധികാരികൾക്കെതിരായ വിമർശനങ്ങൾക്ക് ഇടം നല്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല .അടിയന്തരാവസ്ഥയ്ക്ക് സമാനമായ സെൻസറിങ് നിലനിൽക്കുന്നതായും ഡോ. മോഹൻ ഗോപാൽ പറഞ്ഞു .ഹിന്ദുത്വ വാദികൾക്കെതിരായി ഒന്നിച്ചുനിൽക്കേണ്ട ഇ ടതുപക്ഷ പാർട്ടികൾ ഭിന്നിച്ചുനിൽക്കുന്നതു ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്ക് പ്രോത്സാഹനമാവുമെന്നും അദ്ദേഹം പറഞ്ഞു .

സി.വി. പാപ്പച്ചൻ അവാർഡ് സമർപ്പണ ചടങ്ങ് വ്യവസായ- നിയമകാര്യ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ക്യാഷ് പ്രൈസും പ്രശസ്തി പത്രവും മെമന്റോയും അവാർഡ് ജേതാവ് സിറാജ് കാസിമിന് മന്ത്രി കൈമാറി .

ജോയിന്റ് സെക്രട്ടറി ഷബ്‌ന പ്രശസ്തി പത്രം വായിച്ചു . പ്രസ് ക്ളബ് പ്രസിഡന്റ് ആർ. ഗോപകുമാർ അധ്യക്ഷത വഹിച്ചു .കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ പി റെജി ,സി പി ജീവൻ എന്നിവർ സംസാരിച്ചു .പ്രസ് ക്ളബ് സെക്രട്ടറി എം. ഷജിൽ കുമാർ സ്വാഗതവും ട്രഷറർ അഷ്റഫ് തൈവളപ്പ് നന്ദിയും പറഞ്ഞു .

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video