loginkerala entertainment നടി വീണ നായർ വിവാഹമോചിതയായി
entertainment

നടി വീണ നായർ വിവാഹമോചിതയായി

ടി വീണ നായരും സ്വാതി സുരേഷും ഔദ്യോഗികമായി വിവാഹമോചിതരായി. കുടുംബ കോടതിയിൽ എത്തിയാണ് വിവാഹമോചനത്തിന്റെ അവസാന നടപടികൾ ഇരുവരും പൂർത്തിയാക്കിയത്. വേർപിരിഞ്ഞ് താമസിക്കാൻ ആരംഭിച്ച് മൂന്ന് മാസത്തിന് ശേഷമാണ് ഇരുവരും നിയമപരമായി വേർപിരിഞ്ഞത്. തങ്ങൾ വേർപിരിഞ്ഞ് താമസിക്കാൻ ആരംഭിച്ചതിനെ കുറിച്ച് വീണ നായർ അടുത്തിടെ നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.

തങ്ങളുടെ മകൻ രണ്ട് പേർക്കുമൊപ്പം മാറി മാറി വളരുമെന്നും വീണ പറഞ്ഞിരുന്നു. എന്റെ മകൻ സന്തോഷവാനാണ്. അവൻ ഞങ്ങളെ രണ്ടു പേരെയും മിസ് ചെയ്യുന്നില്ല. കണ്ണൻ വരുമ്പോൾ അവൻ അദ്ദേഹത്തിനൊപ്പം പുറത്തു പോകാറുണ്ട്. അവന് അച്ഛന്റെ സ്‌നേഹം കിട്ടുന്നുണ്ട്. എനിക്ക് ഒരമ്മയുടെ സ്‌നേഹം മാത്രമേ കൊടുക്കാൻ പറ്റൂ. അച്ഛന്റെ സ്‌നേഹം കൊടുക്കാൻ പറ്റില്ല.

അതവന് അദ്ദേഹത്തിലൂടെ ഇപ്പോഴും കിട്ടുന്നുണ്ട്. ഞങ്ങൾ തമ്മിലുള്ള പ്രശ്‌നം അത് ഞങ്ങൾ തമ്മിലുള്ള പ്രശ്‌നം മാത്രമാണ്. എല്ലാവരുടെയും ജീവിതത്തിൽ എല്ലാ കാര്യത്തിനും ഒരു ഫുൾ സ്റ്റോപ്പ് ഉണ്ടാകും. അതുപോലൊരു ഫുൾ സ്റ്റോപ്പ് ഇക്കാര്യത്തിലും ഉണ്ടാകും. അദ്ദേഹത്തിന്റെ പോസ്റ്റ് ഞാനും കണ്ടിരുന്നു. അതിനുള്ള എല്ലാ അവകാശവും അദ്ദേഹത്തിനുണ്ട്.
മറ്റൊരു സ്ത്രീയാണ് അദ്ദേഹത്തിന് ശരിയായി തോന്നുതെങ്കിൽ ഞാൻ എന്ത് പറയാനാണ്. നേരത്തെയൊക്കെ ഇങ്ങനെ ചോദിക്കുമ്പോൾ ഒരു ബുദ്ധിമുട്ട് വരും. എനിക്കൊരു മകനുണ്ട്, അവന്റെ കാര്യങ്ങൾ നോക്കി നടത്തണം. പ്രഫഷനായി മുന്നോട്ടു പോകണം എന്നാണ് വീണ നായർ പറഞ്ഞത്. ബിഗ് ബോസ് ഷോ ദാമ്പത്യജീവിതത്തെ ബാധിച്ചു എന്ന പ്രചാരണങ്ങൾ വീണ നിഷേധിക്കുകയും ചെയ്തിരുന്നു.

ഒരു ഷോ കാരണമൊന്നും തകരുന്നതല്ല കുടുംബം. അത് കുറേ നാളുകളായുള്ള യാത്രകൾകൊണ്ട് സംഭവിക്കുന്നതാണ്. ബിഗ് ബോസ് കാരണം എന്റെയും മഞ്ജു പത്രോസിന്റെയുമൊക്കെ കുടുംബം തകർന്നുവെന്ന് പല കമന്റുകളും കണ്ടിരുന്നു. അതങ്ങനല്ല എന്നാണ് വീണ നായർ പറഞ്ഞത്.

Exit mobile version