loginkerala breaking-news വി​ജ​യ്‌​യു​ടെ വീ​ടി​ന്‍റെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു; ടി​വി​കെ​യ്ക്കെ​തി​രെ നാ​ല് വ​കു​പ്പു​ക​ള്‍ ചു​മ​ത്തി കേ​സെ​ടു​ത്തു
breaking-news

വി​ജ​യ്‌​യു​ടെ വീ​ടി​ന്‍റെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു; ടി​വി​കെ​യ്ക്കെ​തി​രെ നാ​ല് വ​കു​പ്പു​ക​ള്‍ ചു​മ​ത്തി കേ​സെ​ടു​ത്തു

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ ന​ട​ന്‍ വി​ജ​യ്‌​യു​ടെ പാ​ര്‍​ട്ടി​യാ​യ ടി​വി​കെ​യ്ക്കെ​തി​രെ നാ​ല് വ​കു​പ്പു​ക​ള്‍ ചു​മ​ത്തി കേ​സെ​ടു​ത്തു. റാ​ലി​യു​ടെ മു​ഖ്യ​സം​ഘാ​ട​ക​നാ​യ ടി​വി​കെ​യു​ടെ ക​രൂ​ര്‍ വെ​സ്റ്റ് ജി​ല്ലാ അ​ധ്യ​ക്ഷ​ന്‍ വി.​പി. മ​തി​യ​ഴ​ക​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ കൊ​ല​പാ​ത​ക ശ്ര​മം ( 109), കു​റ്റ​ക​ര​മാ​യ ന​ര​ഹ​ത്യ (110), മ​നു​ഷ്യ​ജീ​വ​നോ അ​വ​രു​ടെ സു​ര​ക്ഷ​യോ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന പ്ര​വൃ​ത്തി( 125ബി) ​അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യ ഉ​ത്ത​ര​വു​ക​ള്‍ പാ​ലി​ക്കാ​തി​രി​ക്ക​ല്‍ (223) എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ല്‍ ടി​വി​കെ നേ​താ​വ് വി​ജ​യ്‌​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ദു​ര​ന്ത​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ട വി​ജ​യി​ക്കെ​തി​രെ വി​വി​ധ കോ​ണു​ക​ളി​ല്‍ നി​ന്ന് വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നു.

ആ​ളു​ക​ള്‍ മ​രി​ച്ചു​വീ​ണി​ട്ടും എ​സി​മു​റി​യി​ലി​രി​ക്കാ​നാ​യി വി​ജ​യ് ഓ​ടി​പ്പോ​യെ​ന്ന് ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ള്‍ വി​മ​ര്‍​ശി​ച്ചു. ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചെ​ന്നൈ​യി​ലെ വി​ജ​യി​യു​ടെ വീ​ടി​ന് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു. ദു​ര​ന്ത​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Exit mobile version