World

ഓപ്പറേഷൻ സിന്ദൂറിൽ ഉപയോഗിച്ചത് ഇസ്രയേൽ നിർമ്മിത ആയുധങ്ങൾ; ഇന്ത്യയെ പ്രശംസിച്ച് നെതന്യാഹു

പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ഉപയോഗിച്ചത് ഇസ്രയേൽ നിർമ്മിത ആയുധങ്ങളെന്ന് ബെഞ്ചമിൻ നെതന്യാഹു. തങ്ങൾ നൽകിയ ആയുധങ്ങൾ യുദ്ധക്കളത്തിൽ വളരെ നന്നായി പ്രവർത്തിച്ചുവെന്നും ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു. ബരാക്-8 മിസൈൽ, ഹാർപ്പി ഡ്രോണുകൾ എന്നിവയടക്കം ഇസ്രയേലിൽ നിന്ന് കൊണ്ടുവന്ന ഉപകരണങ്ങളാണെന്നാണ് നെതന്യാഹുവിന്റെ വെളിപ്പെടുത്തൽ.

തങ്ങൾ നൽകിയ ആയുധങ്ങൾ യുദ്ധക്കളത്തിൽ വളരെ നന്നായി പ്രവർത്തിച്ചു. തങ്ങൾ നിർമിച്ച ആയുധങ്ങൾ ഒരു യുദ്ധത്തിൽ പരീക്ഷിച്ചുവെന്നും നെതന്യാഹു വ്യക്തമാക്കി. ഹമാസിനെ ഇല്ലാതാക്കുന്നതിന് ഗാസയിൽ നടത്താനിരിക്കുന്ന സൈനിക ആക്രമണങ്ങളെക്കുറിച്ച് സംസാരിക്കവെ ആയിരുന്നു നെതന്യാഹുവിന്റെ വെളിപ്പെടുത്തൽ.

മെയ് 7 മുതൽ തുടർച്ചയായി 100 മണിക്കൂർ നീണ്ട് നിന്ന സംഘർഷത്തിൽ പാകിസ്ഥാന്റെ ആക്രമണങ്ങളെ ചെറുക്കാൻ ഇന്ത്യ ഉപയോഗിച്ചത് ബരാക് മിസൈലുകളും, ഹാർപി ഡ്രോണുകളും ഇന്ത്യ ആഭ്യന്തരമായി നിർമിച്ച ആയുധങ്ങളുമാണെന്നും നെതന്യാഹു പറഞ്ഞു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video