loginkerala lk-special സാഹിത്യത്തേയും പൈതൃകത്തേയും തകർത്തെറിയുന്ന പുതിയ രാഷ്ട്രീയം; ബം​​ഗ്ലാദേശിലെ സാംസ്കാരിക രാഷ്ട്രീയ മാറ്റം: എന്താണ് സംഭവിക്കുന്നത്?
lk-special

സാഹിത്യത്തേയും പൈതൃകത്തേയും തകർത്തെറിയുന്ന പുതിയ രാഷ്ട്രീയം; ബം​​ഗ്ലാദേശിലെ സാംസ്കാരിക രാഷ്ട്രീയ മാറ്റം: എന്താണ് സംഭവിക്കുന്നത്?

*ബം​ഗ്ലാദേശിൽ അടുത്തകാലത്തായി പുറപ്പെട്ട ഇന്ത്യ വിരുദ്ധത അവിടുത്തെ ന്യൂനപക്ഷമായ, ബുദ്ധമത, ഹിന്ദുമത, ക്രിസ്തീയ വിശ്വാസികളോട് മാത്രമല്ല ബം​ഗ്ലാദേശിന്റെ സ്വാതന്ത്യലബ്ധിക്കായി പോരാടിയ രാജ്യസ്നേഹികളോട് പോലും രൂപപ്പെട്ട് കഴിഞ്ഞു.

എം.എസ്

ഭയം കൊടുത്ത രാജ്യം തിരിഞ്ഞ് നിന്ന് ആക്രമിക്കപ്പെടുന്ന അവസ്ഥ. ബം​ഗ്ലാദേശിന്റ മോചനത്തിനായി ഏറ്റവും കൂടുതൽ ഇടപെട്ടത് ഇന്ത്യയാണ്. പാകിസ്ഥാനുമായുള്ള ആ യുദ്ധത്തിന്റെ അനന്തര ഫലം ബം​ഗ്ലാദേശ് അവകശാപ്പെട്ട അനന്തമായ സ്വാതന്ത്ര്യമായിരുന്നു. 1971 ൽ ഈസ്റ്റ് പാകിസ്ഥാനെന്ന ഇന്നത്തെ ബം​ഗ്ലാദേശിനെ വിഭജിച്ച് പൂർണ സ്വാതന്ത്ര്യം നൽകിയപ്പോൾ ഇന്ത്യ എന്നും ബം​ഗ്ലാദേശിന്റെ ഹൃദയത്തിലുണ്ടാകുമെന്നാണ് ഷൈഖ് മുജിബുർ റഹ്മാൻ പ്രതികരിച്ചത്. ഇന്ന് അധികാരമാറ്റത്തിലൂടെ ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷൈഖ് ഹസീനയെ പുറത്താക്കി പുതിയ ഭരണനേതൃത്വം എത്തിയപ്പോൾ എന്തെല്ലാം മാറ്റമാണ് സംഭവിച്ചിരിക്കുന്നത് എന്ന് ചരിത്രപരിശോധനയിൽ മനസിലാകും. ബം​ഗ്ലാദേശിൽ അടുത്തകാലത്തായി പുറപ്പെട്ട ഇന്ത്യ വിരുദ്ധത അവിടുത്തെ ന്യൂനപക്ഷമായ, ബുദ്ധമത, ഹിന്ദുമത, ക്രിസ്തീയ വിശ്വാസികളോട് മാത്രമല്ല ബം​ഗ്ലാദേശിന്റെ സ്വാതന്ത്യലബ്ധിക്കായി പോരാടിയ രാജ്യസ്നേഹികളോട് പോലും രൂപപ്പെട്ട് കഴിഞ്ഞു.
ഇതിഹാസ ചലച്ചിത്ര നിർമ്മാതാവ് സത്യജിത് റേയുടെ ജന്മ​ഗ്രഹം പൊളിച്ചതാണ് ഒടുവിലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ചരിത്രസ്മാരകമായി നിലനിൽക്കേണ്ട മന്ദിരം നാമാവശേഷമാക്കിയാണ് ബം​ഗ്ലേദേശിന്റെ പുതിയ രാഷ്ട്രീയം രം​ഗത്തെത്തുന്നത്. ഷെയ്ഖ് ഹസീന സർക്കാർ പുറത്താക്കപ്പെടുകയും നോബൽ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ മുഹമ്മദ് യൂനുസ് അധികാരമേറ്റെടുക്കുകയും ചെയ്തതിനുശേഷം അയൽരാജ്യത്തുണ്ടായ അയൽരാജ്യത്തുണ്ടായ സാംസ്കാരികവും രാഷ്ട്രീയവുമായ മാറ്റം ശ്രദ്ധയോടെ വീക്ഷിക്കുന്നതാണ്.

ധാക്കയിലെ ഭരണമാറ്റത്തിന് ശേഷം ഇന്ത്യ-ബംഗ്ലാദേശ് ബന്ധം വഷളായി. എങ്ങനെ വഷയാളി എന്നതാണ് ചോദ്യം. ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, തങ്ങളുളുടെ ആഭ്യന്തര കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഷെയ്ഖ് ഹസീനയെ കൈമാറണമെന്നും ബംഗ്ലാദേശ് ആവശ്യപ്പെടുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പതിറ്റാണ്ടുകളുടെ സൗഹൃദത്തിന് വിള്ളലുണ്ടാക്കുന്ന പ്രഖ്യാപനമായിരുന്നു അത്. നേതൃമാറ്റത്തെ തുടർന്ന് മറ്റൊരു പരിവർത്തനം ഉണ്ടായി. ബംഗ്ലാദേശ് അതിന്റെ ഭൂതകാലത്തെയും സാംസ്കാരിക ചരിത്രത്തെയും ഇന്ത്യയുമായുള്ള പങ്കിട്ട പൈതൃകത്തെയും ഉപേക്ഷിക്കുന്നതിനായി പദ്ധതികൾ തന്നെ നടപ്പിലാക്കി. പൈതൃക മന്ദിരങ്ങളെ പൊളിച്ചെറിയുകയായിരുന്നു ആദ്യനിലപാട്.

2025 ഫെബ്രുവരിയിൽ ബംഗ്ലാദേശിന്റെ സ്ഥാപക പ്രസിഡന്റും ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജിബുർ റഹ്മാന്റെ ജന്മ​ഗ്രഹത്തിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റി.അവിടെയും തീർന്നില്ല. 2025 ജൂൺ: ബംഗ്ലാദേശിലെ സിരാജ്ഗഞ്ച് ജില്ലയിലെ ഷഹ്സാദ്പൂരിലുള്ള ഭാരത്തിന്റെ ദേശീയ ​ഗാനം എഴുതിയ സാക്ഷാൽ രബീന്ദ്രനാഥ ടാഗോറിന്റെ ജന്മ​ഗ്രഹം അടിച്ചു തകർക്കപ്പെട്ടതായിരുന്നു അടുത്ത നടപടി. പാർക്കിംഗ് ഫീസിനെച്ചൊല്ലി സന്ദർശകനും മ്യൂസിയം ജീവനക്കാരനും തമ്മിലുള്ള തർക്കത്തെത്തുടർന്ന് ഒരു ജനക്കൂട്ടം ആ പാതകം ചെയ്തത്.
ആക്രമാസക്തരായ ജനക്കൂട്ടം ഓഡിറ്റോറിയം നശിപ്പിക്കുകയും ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുകയുമുണ്ടായി. മ്യൂസിയം താൽക്കാലികമായി അടച്ചുപൂട്ടി, അന്വേഷണം ആരംഭിച്ചു. ബംഗ്ലാദേശിലെ മൈമെൻസിംഗിലുള്ള ഇതിഹാസ ചലച്ചിത്ര നിർമ്മാതാവ് സത്യജിത് റേയുടെ പൂർവ്വിക വസതി പൊളിച്ചുമാറ്റിയത് ഏറ്റവും ഒടുവിലത്തെ നടപടി.

ഒരമ്മപെറ്റ മക്കളെ പോലെ വസിച്ചിരുന്ന ബ്രട്ടീഷ് ഇന്ത്യയിൽ ഇന്ത്യയേയും ബം​ഗ്ലാദേശിനേയും വിഭജിച്ചതിലുള്ള തന്ത്രം ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രട്ടീഷ് തിയറിയായിരുന്നു. 1947-ൽ റാഡ്ക്ലിഫ് ലൈൻ പഞ്ചാബിന്റെയും ബംഗാളിന്റെയും ചില ഭാഗങ്ങൾ വെട്ടിമുറിച്ച് രക്തരൂക്ഷിതമായ മനുഷ്യ കുടിയേറ്റത്തിന് തുടക്കമിടുന്നതിന് മുമ്പ് തന്നെ ബ്രട്ടീഷുകാർ ഈ തന്ത്രം നടപ്പിലാക്കിയിരുന്നു. 1905ലെ ബം​ഗാൾ വിഭജനം എന്നും സ്വതന്ത്ര ഇന്ത്യയുടെ വിലാപമാണ്. ഭരണം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ ബ്രട്ടീഷ് ​ഗവൺമെന്റ് നടപ്പിലാക്കിയ നീക്കം ഇന്ത്യയുടെ നെടുകെ അടർത്തി മാറ്റുക എന്നതായിരുന്നു, എന്നാൽ ഇതിനെ ഒരു പരിധി വരെ തടയാൻ അന്ന് കഴിഞ്ഞു.

1947-ലെ വിഭജനം കൊൽക്കത്തയിലും വടക്കുകിഴക്കൻ മേഖലയിലെ നിരവധി ഭാഗങ്ങളിലും അഭയാർത്ഥികളായി ജീവിതം ആരംഭിച്ച ദശലക്ഷക്കണക്കിന് ബംഗാളികളെ സാരമായി തന്നെ ബാധിച്ചു. അവരുടെ വീടുകളും പട്ടണങ്ങളും കുടുംബങ്ങളും ഉപേക്ഷിച്ചു. .ബംഗാളി സംഗീതം, സാഹിത്യം, സിനിമ എന്നിവ പക്ഷേ വിഭജിക്കാതെ തുടർന്നു.

ഇന്നും ഭാരതീയ പൈതൃകത്തിൽ ബം​ഗാളിന്റെ രചനകളും, ​ഗാനങ്ങളും, സിനിമകളും , സാഹിത്യങ്ങളും തുടരുന്നു. സത്യജിത് റേയുമായും ടാഗോറുമായും ബന്ധപ്പെട്ട ബംഗ്ലാദേശിലെ സാംസ്കാരിക കേന്ദ്രങ്ങൾ ഇന്ത്യ-ബം​ഗ്ലാദേശ് പൈതൃകത്തിലും സാംസ്കാരിക ചരിത്രത്തിലും പ്രധാനപ്പെട്ടവയാണ്. ബംഗാളി സംസ്കാരത്തിന്റെ മുൻനിര വാഹകരിൽ ഒരാളാണ് റേ കുടുംബം. ബംഗാളിന്റെ നവോത്ഥാനത്തിന്റെ ഒരു സ്തംഭമാണ് ഉപേന്ദ്രകിഷോർ.

അതിനാൽ, ഈ വീട് ബംഗാളിന്റെ സാംസ്കാരിക ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് സത്യജിത് റേയുടെ പൈതൃക ഭവനം പൊളിച്ചതിൽ പ്രതിഷേധിച്ച് പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചത്. തെരുവിൽ പരസ്യ പ്രക്ഷോഭം നടത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇന്ത്യാ ​ഗവൺമെന്റ് വിഷയത്തിൽ ന്യായമായ ഇടപെടൽ നടത്തിയില്ലെങ്കിൽ പ്രതിഷേധം കനക്കുമെന്നായിരുന്നു മമതയുടെ വാക്കുകൾ. അധികാരമാറ്റത്തിലൂടെ ബം​ഗ്ലാദേശ് രാഷ്ട്രീയം ആർക്കാണ് അടിയറവ് പറയുന്നത്. ആരുടെ താത്പര്യത്തിനനുസരിച്ചാണ് ഭരണം നീങ്ങുന്നത്. അയൽരാജ്യത്തിൽ ഇന്ത്യയുടെ ആശങ്ക ഇങ്ങനെ നീളുകയാണ്.

Exit mobile version