loginkerala breaking-news സിനിമ പ്രമോഷനിടയിൽ നവ്യാ നായരെ സ്പർശിക്കാൻ ശ്രമം; തട‍ഞ്ഞ് സൗബിൻ
breaking-news entertainment

സിനിമ പ്രമോഷനിടയിൽ നവ്യാ നായരെ സ്പർശിക്കാൻ ശ്രമം; തട‍ഞ്ഞ് സൗബിൻ

നവ്യ നായരും സൗബിന്‍ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന പുതിയ ചിത്രം ‘പാതിരാത്രി’യുടെ പ്രമോഷന്‍ പരിപാടിക്കിടെ നടിയോട് മോശം പെരുമാറ്റം. പ്രമോഷന്റെ ഭാഗമായി കോഴിക്കോട് മാളിൽ എത്തിയ നടി നവ്യ നായരോട് മോശമായി പെരുമാറാൻ ശ്രമിച്ച ആളെ നടൻ സൗബിൻ സാഹിർ ഇടപെട്ട് തടയുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. മാളിൽ നടന്ന പ്രമോഷൻ പരിപാടിക്ക് ശേഷം ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. 

സിനിമാതാരങ്ങളെ കാണാനായി വലിയ തിരക്കായിരുന്നു മാളിൽ അനുഭവപ്പെട്ടത്. ഈ തിരക്കിനിടെ ഒരാൾ നവ്യ നായരെ സ്പർശിക്കാൻ ശ്രമിക്കുകയായിരുന്നു. നവ്യയ്ക്ക് നേരെ നീണ്ട കൈ സൗബിൻ സാഹിർ ഉടൻ തന്നെ തട്ടിമാറ്റുകയും നവ്യയെ സുരക്ഷിതമായി മുന്നോട്ട് നടക്കാൻ സഹായിക്കുകയും ചെയ്തു. 

https://www.facebook.com/IndianCinemaGalleryOfficial?ref=embed_video

Exit mobile version