ഹരിയാന :ഹരിയാനയിലും ഡൽഹിയിലും ഭൂചലനം. വ്യാഴാഴ്ച രാവിലെ ഹരിയാനയിലെ ജൂഹ് ഹാർ ജില്ലയിൽ റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി, ഡൽഹി, നോയിഡ, ഗുരുഗ്രാം, ഫരീദാബാദ്, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
ഫോർ സീസ്മോളജി (എൻസിഎസ്) പ്രകാരം, രാവിലെ 9:04 ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. മുൻകരുതൽ എന്ന നിലയിൽ പലരും വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും ഇറങ്ങിയോടുകയുണ്ടായി . നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടുകൾ ഇല്ല.