loginkerala breaking-news മദ്യനയ അഴിമതിക്കേസിൽ കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാനൊരുങ്ങി ഇ.ഡി
breaking-news

മദ്യനയ അഴിമതിക്കേസിൽ കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാനൊരുങ്ങി ഇ.ഡി

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി പാർട്ടി (എഎപി) തലവൻ അരവിന്ദ് കെജ്‌രിവാളിനെയും മുൻ മന്ത്രി മനീഷ് സിസോദിയയെയും പ്രോസിക്യൂട്ട് ചെയ്യാൻ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന് (ഇഡി) കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി.

കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി ലഫ്.ഗവർണർ വികെ സക്‌സേന അനുമതി നൽകിയതിന് പിന്നാലെയാണ് മന്ത്രാലയത്തിൻ്റെ ഈ തീരുമാനം.

പൊതുപ്രവർത്തകരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് മുമ്പ് ഇഡി മുൻകൂർ അനുമതി വാങ്ങണമെന്ന് കഴിഞ്ഞ നവംബറിലെ ഉത്തരവിൽ സുപ്രീം കോടതി പറഞ്ഞിരുന്നു

Exit mobile version