കോഴിക്കോട്: ബേപ്പൂരിൽ പി.വി. അൻവറിനെ മത്സരിപ്പിക്കാനുള്ള നിർണായക തീരുമാനവുമായി യുഡിഎഫ്. അൻവർ ഇറങ്ങിയാൽ വിജയം ഉറപ്പെന്നാണ് മുന്നണിയുടെ വിലയിരുത്തൽ. ഭരണവിരുദ്ധ വികാരത്തിന് പുറമെ മന്ത്രി മുഹമ്മദ് റിയാസിനോടുള്ള അതൃപ്തിയും ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. തീരുമാനത്തെ മുസ്ലീം ലീഗും പിന്തുണച്ചു. അൻവറിനെ ബേപ്പൂരിൽ മത്സരിപ്പിക്കുന്നതിൽ ലീഗിനും താൽപര്യമുണ്ട്. അൻവർ മത്സരിച്ചാൽ സിപിഐഎമ്മിൽ അടിയൊഴുക്കുണ്ടാകുമെന്നും വിലയിരുത്തലുണ്ട്.
ബേപ്പൂരിൽ മത്സരിക്കാൻ തയ്യറാണെന്ന് അൻവർ നേരത്തെ പരസ്യപ്രഖ്യാപനം നടത്തിയിരുന്നു. മരുമോനിസത്തിന്റെ അടിവേരറുക്കാൻ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ മത്സരിക്കാനും തയ്യാറാണ് എന്നായിരുന്നു പി.വി. അൻവർ മുമ്പ് പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ ബേപ്പൂരിൽ അൻവർ തന്നെ മത്സരിക്കുമെന്ന അഭ്യൂഹം ഉയർന്നിരുന്നു. ബേപ്പൂരിൽ പലയിടങ്ങളിലായി അൻവറിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

Leave feedback about this