loginkerala breaking-news എറണാകുളം ബസിലിക്കയിൽ സ്ത്രീകൾക്ക് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞു
breaking-news Kerala

എറണാകുളം ബസിലിക്കയിൽ സ്ത്രീകൾക്ക് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കൊച്ചി: എറണാകുളം സെൻറ് മേരീസ് ബസിലിക്കയിൽ നടക്കുന്ന പ്രാർത്ഥനാ കൂട്ടായ്മയിൽ പങ്കെടുത്ത് ദേവാലയത്തിൽ നിന്നും പുറത്തിറങ്ങിയ സ്ത്രീകൾക്ക് നേരെയാണ് ഇന്നലെ രാത്രി 7.45 ടെ സ്ഫോടക വസ്തു എറിഞ്ഞത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

പോലീസ് സ്ഥലത്തെത്തി സമീപത്തെ ഫ്ലാറ്റിലെ സിസി ടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചു കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ 40ൽപരം ദിവസങ്ങളായി കുർബാന തർക്കവുമായി ബന്ധപ്പെട്ട് സഭാനുകൂലികളായ വിശ്വാസികൾ തുടരുന്ന പ്രാർത്ഥന കൂട്ടായ്മയിൽ പങ്കെടുത്ത് തിരിച്ചു വീടുകളിലേക്ക് പോകാനിറങ്ങിയ സ്ത്രീകൾക്ക് നേരെയായിരുന്നു അക്രമണം. സമീപത്തെ ആൾ തിരക്കില്ലാത്ത റോഡിൽ നിന്നും ആക്രമണം നടത്തിയ ശേഷം പ്രതി രക്ഷപ്പെട്ടതാകാമെന്നാണ് സമീപവാസികൾ പറയുന്നത്.

വിവരം അറിഞ്ഞെത്തിയ പോലീസ് സ്ഫോടനം നടന്ന സ്ഥലവും സമീപത്തെ കെട്ടിടങ്ങളിലെ സിസി ടിവികളിലും മറ്റും പ്രാഥമിക പരിശോധനകൾ നടത്തി. വിശദമായ പരിശോധനകളും അന്വേഷണവും ഇന്ന് (ബുധൻ) നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഏതാനും ദിവസങ്ങളായി വൈകുന്നേരങ്ങളിൽ ജനാഭിമുഖ ക കുർബാന
വാദികളായ ഒരു വിഭാഗം ആളുകൾ ഗയ്റ്റിനു സമീപം തമ്പടിച്ച് പ്രാർത്ഥന കൂട്ടായ്മയ്ക്ക് എത്തുന്നവർക്കു നേരെ ആക്രമണ ശ്രമങ്ങൾ നടത്തുകയും മാരകായുധങ്ങളുമായി ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ ദേവാലയത്തിലേക്കുള്ള വൈദ്യുതിയും വെള്ളവും ഇവർ വിച്ഛേദിച്ച സംഭവവും ഉണ്ടായി. പോലീസെത്തിയാണ് ഇവ പുന:സ്ഥാപിച്ചത്. ഇത്തരം സംഭവങ്ങൾ നടക്കുമ്പോഴെല്ലാം ബസിലിക്കയിലെ
രണ്ട് സഹ വൈദീകരും പ്രശ്നക്കാർക്കൊപ്പം ഉണ്ടായിരുന്നതായും പ്രാർത്ഥന കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നവർ അറിയിച്ചു.

സംഘർഷാവസ്ഥയെ തുടർന്ന് പോലീസിന്റെ സാന്നിധ്യം സ്ഥിരമായി ആരംഭിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് ശമനം ഉണ്ടായത്. മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനിയുടെ അറിവോടെയാണ് സഭാ വിരുദ്ധരായ ഏതാനുംപേർ വിശ്വാസികൾക്ക് നേരെ ആക്രമണം നടത്തുന്നതെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് ഭാരവാഹികൾ പറഞ്ഞു.

Exit mobile version