കൊച്ചി: താൻ കാർ കള്ളകടത്തുകാരൻ അല്ലെന്ന് നടൻ അമിത് ചക്കാലക്കൽ. കഴിഞ്ഞദിവസം കസ്റ്റംസ് നടത്തിയ വാഹന പരിശോധനയിൽ പ്രതികരിക്കുകയായിരുന്നു നടൻ. തന്റെ ഒരു കാർ മാത്രമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. തന്റെ പേരിലുള്ള ലാൻഡ് ക്രൂയിസർ വണ്ടി രജിസ്റ്റർ ചെയ്തത് 1999 ലാണ്. 25 വർഷമായി ആ വണ്ടി ഇന്ത്യലുണ്ട്. അതിന്റെ രേഖകൾ ഹാജരാക്കാൻ നിർദേശിച്ചു.
രേഖകൾ ഹാജരാക്കാൻ തനിക്ക് കഴിയും. ബാക്കി ആറെണ്ണം ഗ്യാരജിൽ നിർമാണത്തിന് വേണ്ടി എത്തിച്ചതാണ്. അതിന്റെ ഉടമകൾ വേറെയാണ്. താനൊരു വാഹന പ്രേമിയാണ്. അതുകൊണ്ട്തന്നോട് പലരും ഇതിന്റെ നിർമ്മാണം സംബന്ധിച്ച കാര്യങ്ങളിൽ സംശയം ചോദിക്കാറുണ്ട്. ചില സഹായവും ആവശ്യപ്പെടും. അതനുസരിച്ച് പരിചയമുള്ള ഗ്യാരേജ് അവർക്ക് റഫർ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഗ്യാരേജ് പരിശോധിച്ചപ്പോൾ തനിക്കും നോട്ടീസ് നൽകിയത്. തന്റെ പരിചയത്തിലുള്ള വാഹന ഉടമകളോട് നോട്ടീസിന് വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.ആറു മാസം മുൻപ് കസ്റ്റമസ് പരിശോധന നടത്തിയിരുന്നു. അന്ന് ആവശ്യപ്പെട്ടത് അനുസരിച്ച് രേഖകൾ ഹാജരാക്കിയിരുന്നു.
ഇപ്പോൾ നടക്കുന്ന വാഹന കള്ളക്കടത്തുമായി തനിക്ക് ഒരു ബന്ധവുമില്ല. താനോ തന്റെ സുഹൃത്തുക്കളോ ഈ രീതിയിലുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നില്ല. അധികാരികളുടെ ഏതുവിധേനയുള്ള പരിശോധനയ്ക്കും വിധേയനാകാൻ താൻ തയ്യാറാണ്. കൈവശമുള്ള വാഹനങ്ങൾ ഉത്തരവാദിത്തപ്പെട്ടവർക്ക് പരിശോധിക്കാം. നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും നോട്ടീസ് നൽകിയ വാഹനങ്ങളും നിയമവിധേയമുള്ളവയാണെന്നും തനിക്കത് വർഷങ്ങളായി അറിയാമെന്നും അമിത് ചക്കാലക്കൽ കൂട്ടിച്ചേർക്കുന്നു.
അതേ സമയം ഓപറേഷൻ നുംഖോറിന്റെ ഭാഗമായി ദുൽഖർ സൽമാന്റെ കാറുകൾ സംബന്ധിച്ചു കസ്റ്റംസ്കൂടുതൽ അന്വേഷണത്തിലേയ്ക്ക് കടക്കുകയാണ്.രണ്ട് കാറുകൾ സംശയ നിഴലിൽ എന്ന് കസ്റ്റംസ് പറയുന്നു. ദുൽഖറിന്റെ നിസാൻ പട്രോൾ Y60, Y61 കാറുകൾ പിടിച്ചെടുക്കുമെന്ന സൂചനയാണ് നിലവിലുള്ളത്.
ഇവ രണ്ടും എവിടെയാണെന്ന് അന്വേഷിക്കുന്നുണ്ട്. പിടിച്ചെടുത്ത റേഞ്ച് റോവർ നിലവിൽ ദുൽഖറിന്റെ വീട്ടിൽ തന്നെയാണ്. വാഹനത്തിന്റെ ഫിറ്റ്‌നസ് പ്രശ്നങ്ങൾ ഉള്ളതിനാൽ ഓടിച്ചു കൊണ്ടുവരാൻ സാധിച്ചിട്ടില്ല.
Leave feedback about this