loginkerala breaking-news ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് അരമണിക്കൂര്‍ കുടുങ്ങി; രണ്ട് രോഗികള്‍ മരിച്ചു
breaking-news Kerala

ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് അരമണിക്കൂര്‍ കുടുങ്ങി; രണ്ട് രോഗികള്‍ മരിച്ചു

കോഴിക്കോട്: രാമനാട്ടുകരയില്‍ ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് രണ്ട് രോഗികള്‍ മരിച്ചു. ഹൃദയാഘാതമുണ്ടായ എടരിക്കോട് സ്വദേശി സുലൈഖ ,വള്ളിക്കുന്ന് സ്വദേശി ഷജില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്.

രാമനാട്ടുകര കാക്കഞ്ചേരി ഭാഗത്ത് ശനിയാഴ്ച രാത്രിയിലാണ് സംഭവം. രോഗികളുമായി പോയ ആംബുലന്‍സുകള്‍ അരമണിക്കൂറോളം ഗതാഗതക്കുരുക്കില്‍പ്പെടുകയായിരുന്നു.ഗതാഗതക്കുരുക്ക് കടന്ന് ഇരുവരെയും ഫറോക്കിലെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട്ടെ ആശുപത്രിയിലേക്ക് പോകുന്‌പോഴാണ് സുലൈഖ മരിച്ചത്. ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്‌പോഴാണ് ഷജില്‍ കുമാറിന് ജീവന്‍ നഷ്ടമായത്.

Exit mobile version