loginkerala breaking-news എ.ഐ.സി.സി നിരീക്ഷക ചർച്ചകൾ തലസ്ഥാനത്ത് സജീവം; മൂവരിൽ ആര് മുഖ്യമന്ത്രിയാകും?
breaking-news India

എ.ഐ.സി.സി നിരീക്ഷക ചർച്ചകൾ തലസ്ഥാനത്ത് സജീവം; മൂവരിൽ ആര് മുഖ്യമന്ത്രിയാകും?

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫിന് ഭരണതുടർച്ച ലഭിച്ച പശ്ചാത്തലത്തിൽ, മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള എ.ഐ.സി.സി നിരീക്ഷകരുടെ ചർച്ചകൾ തലസ്ഥാനത്ത് സജീവമാകുന്നു. ഗ്രൂപ്പ് പോരിനും തർക്കങ്ങൾക്കും വഴിമാറാതെ സമവായത്തിലൂടെ നേതൃത്വത്തെ കണ്ടെത്താനാണ് ഹൈക്കമാൻഡ് നീക്കം.

മുഖ്യമന്ത്രി പദത്തിനായി വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരാണ് പ്രധാനമായും ഉയർന്നു കേൾക്കുന്നത്. 47 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് കെ.സി. വേണുഗോപാൽ വിഭാഗം അവകാശപ്പെടുമ്പോൾ, 16 എം.എൽ.എമാർ തന്നോടൊപ്പമുണ്ടെന്ന് രമേശ് ചെന്നിത്തലയും കരുതുന്നു. ഒമ്പത് എം.എൽ.എമാർ വി.ഡി. സതീശനെ പിന്തുണക്കുന്നുണ്ട്.

Exit mobile version