loginkerala breaking-news അടൂരിൽ വഹാനപകടത്തിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരായ യുവാക്കൾക്ക് അന്ത്യം; അപകടം ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്
breaking-news Kerala

അടൂരിൽ വഹാനപകടത്തിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരായ യുവാക്കൾക്ക് അന്ത്യം; അപകടം ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്

പത്തനംതിട്ട :∙ അടൂർ മിത്രപുരം നാൽപതിനായരംപടി ഭാഗത്ത് വാഹനാപകടത്തിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. ബൈക്കും ബസും കൂട്ടിയിടിച്ചാണ് അപകടം. അടൂർ അമ്മകണ്ടകര അമൽ (20), നിശാന്ത് (23) എന്നിവരാണ് മരിച്ചത്. രാത്രി പന്ത്രണ്ടേകാലോടെയാണ് അപകടമുണ്ടായത്. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരാണ് ഇരുവരും. അടൂരില്‍നിന്നും പന്തളത്തേക്ക് പോയ ടൂറിസ്റ്റ് ബസുമായിട്ടാണ് ബൈക്ക് കൂട്ടിയിടിച്ചത്.

ബൈക്ക് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാല്‍ മാത്രമേ അപകടത്തിന്‍റെ യഥാര്‍ഥ കാരണം അറിയാന്‍ സാധിക്കൂ എന്നും സംഭവസ്ഥലത്ത് വച്ചു തന്നെ ഇരുവരും മരണപ്പെട്ടെന്നും പൊലീസ് പറഞ്ഞു. മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയിൽ.

Exit mobile version