ബിഹാറിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോൺഗ്രസിനെ വിമർശിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഒരു ബിഹാർ പാഠമാണെന്ന് വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ‘ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് മതേതര മുന്നണികളോട് ചെയ്യുന്നത്’ എന്ന വാചകം കൂടി വി ശിവൻകുട്ടി കുറിച്ചിട്ടുണ്ട്.
വോട്ട് ചോരി ഉൾപ്പെടെ വിഷയങ്ങൾ ഉന്നയിച്ചിട്ടും വൻ പരാചയമാണ് ബിഹാറിൽ കോൺഗ്രസിന് നേരിടേണ്ടി വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പിച്ചിത്രം ഏകദേശം പൂർത്തിയാകുമ്പോൾ കഴിഞ്ഞ തവണ പിടിച്ചെടുത്ത 19 മണ്ഡലങ്ങളിൽ പകുതിപോലും നേടാൻ കോൺഗ്രസിന് കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.

Leave feedback about this