വടക്കൻ ഇംഗ്ലണ്ടിൽ വംശീയ ആക്രമണത്തിൽ ഇന്ത്യൻ വംശജയാണെന്ന് കരുതപ്പെടുന്ന 20 വയസ്സുള്ള സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടു. സംഭവത്തെത്തുടർന്ന്, പ്രതിയെ കണ്ടെത്താൻ യുകെ പോലീസ് അടിയന്തര നടപടി ആരംഭിച്ചു.
വാൽസാലിലെ പാർക്ക് ഹാൾ പ്രദേശത്തെ തെരുവിലാണ് സംഭവം നടന്നതെന്ന് വെസ്റ്റ് മിഡ്ലാൻഡ്സ് പോലീസ് പറഞ്ഞു. പ്രതിയെന്ന് സംശയിക്കപ്പെടുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ സേന പുറത്തുവിട്ടു.
കറുത്ത വസ്ത്രം ധരിച്ച, ചെറിയ മുടിയുള്ള, 30 വയസ്സ് തോന്നിക്കുന്ന വെളുത്ത വർഗക്കാരനായ പുരുഷനാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇര ഒരു പഞ്ചാബി സ്ത്രീയാണെന്ന് പ്രാദേശിക സമൂഹ ഗ്രൂപ്പുകൾ പ്രസ്താവിക്കുകയും ആശങ്കകൾ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. ഏതാനും ആഴ്ചകൾക്ക് മുമ്പ് അടുത്തുള്ള ഓൾഡ്ബറി പ്രദേശത്ത് ഒരു ബ്രിട്ടീഷ് സിഖ് സ്ത്രീയെ ബലാത്സംഗം ചെയ്തതിനെ തുടർന്നാണ് ഈ സംഭവം നടന്നതെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.
സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കുന്നതിനും സാക്ഷികളെ ചോദ്യം ചെയ്യുന്നതിനും പ്രതിയെ തിരിച്ചറിയുന്നതിനും സേനയുടെ പബ്ലിക് പ്രൊട്ടക്ഷൻ യൂണിറ്റിലെ സ്പെഷ്യലിസ്റ്റ് ഓഫീസർമാരും, പ്രാദേശിക പോലീസ് ടീമുകളും, ഫോറൻസിക് വിദഗ്ധരും സജീവമായി രംഗത്തുണ്ട്. വാൾസാൽ പ്രദേശത്തു കഴിഞ്ഞ കുറെ ദിവസങ്ങളായി വംശീയ ആക്രമണങ്ങൾ തുടർന്ന് വരുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് മാസത്തിനിടെ 20 വയസ്സുള്ള രണ്ട് യുവതികളെ വംശീയമായി ആക്രമിച്ചതായി വെസ്റ്റ് മിഡ്ലാൻഡ്സ് പോലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Leave feedback about this