ടെൽഅവീവ്: ഗാസ നഗരം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ഇസ്രയേൽ കരയുദ്ധം ആരംഭിച്ചു. ചൊവ്വാഴ്ച നടത്തിയ ആക്രമണത്തിൽ അറുപതുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഗാസയിൽ ഗ്രൗണ്ട് ഓപ്പറേഷൻ തുടങ്ങിയതായി ഇസ്രയേൽ സേന അറിയിച്ചു.
ആക്രമണം ശക്തമായതോടെ ഗാസയിൽ നിന്ന് പലസ്തീനികൾ കൂട്ടപ്പലായനം തുടരുകയാണ്. ഗാസമുനമ്പിനെ പല ഭാഗങ്ങളാക്കി തിരിച്ച് സമ്പൂർണ സൈനിക നടപടിയെന്ന് വ്യക്തമാക്കും വിധത്തിലുള്ള മാപ്പ് ഇസ്രയേൽ സേന എക്സിൽ പങ്കുവെച്ചിരുന്നു.
ഇതിനു പിന്നാലെയാണ് രൂക്ഷമായ ആക്രമണമുണ്ടായത്. ഇതിനിടെ പലസ്തീനികളെ ഇസ്രയേൽ വംശഹത്യ നടത്തുകയാണെന്ന ഐക്യരാഷ്ട്രസഭയുടെ അന്വേഷണക്കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നു.
Leave feedback about this