ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ മരണത്തില്‍ ഭർത്താവ് സതീഷിനെ ജോലിയിൽ നിന്ന് പുറത്താക്കി. സ്വകാര്യ കമ്പനിയിലെ ഉയർന്ന ജോലിയിൽ തുടരുകയായിരുന്നു ഇയാൾ. അർച്ചനയുടെ മരണത്തിൽ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. അതുല്യയെ ഉപദ്രവിക്കുന്ന കൂടുതൽ ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാൽ താന്‍ നിരപരാധിയെന്ന് ഭര്‍ത്താവ് സതീഷ് പ്രതികരിച്ചു. അതുല്യ തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും സതീഷ് ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റ് താൻ തന്നെയാണ് ഇട്ടതെന്നും താനും ആത്മഹത്യ ശ്രമം നടത്തിയതായും കൊല്ലം ശാസ്താംകോട്ട സ്വദേശിയായ സതീഷ് മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച മുതൽ അതുല്യ പുതിയ ജോലിക്ക് പോകാൻ ഇരുന്നതാണ് സംഭവം നടക്കുമ്പോൾ താൻ പുറത്തായിരുന്നു. തിരികെ വന്നപ്പോഴാണ് അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് എന്നാണ് സതീഷ് പറഞ്ഞത്.
താൻ വെള്ളിയാഴ്ച ഡ്യൂട്ടി കഴിഞ്ഞ് വന്നതാണ്. അതുല്യ ശനിയാഴ്ച മുതൽ പുതിയ ജോലിക്ക് പോകാൻ ഇരുന്നതാണ്. അവൾ അത് ഓക്കേയാണെന്ന് പറഞ്ഞതുകൊണ്ട് അവൾക്ക് ജോലിക്ക് പോകാനുള്ള സാധനങ്ങൾ എല്ലാം വാങ്ങി കൊടുത്തിരുന്നു. പോകാനുള്ള വണ്ടിയുടെ കാര്യങ്ങളും അറേഞ്ച് ചെയ്തു. ആ വണ്ടിക്ക് കൊടുക്കാനുള്ള പൈസയും കൊടുത്തു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അവളുടെ കയ്യിൽ വെക്കാനുള്ള കാശും ഞാൻ കൊടുത്തിരുന്നു. എന്റെ ഒരു ക്രെഡിറ്റ് കാർഡ് ഉണ്ട് മോളെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വെച്ചോളൂ എന്ന് പറഞ്ഞിട്ട് ഞാൻ അതും കൊടുത്തിരുന്നു.
വീക്കെൻഡിൽ താൻ വല്ലപ്പോഴും കഴിക്കാറുണ്ട്, അത് ശരിയാണ്. അങ്ങനെ കഴിച്ചുകൊണ്ടിരിക്കുമ്പോൾ അജ്മാനിൽ ഉള്ള ഒരു സുഹൃത്ത് വിളിച്ചു അങ്ങോട്ട് പോയി. തിരികെ വരുമ്പോൾ കാണുന്ന കാഴ്ച അതുല്യ ഹാങ്ങ് ചെയ്തിട്ട് സിമ്പിൾ ആയിട്ട് കാലൊക്കെ ഇങ്ങനെ മടങ്ങി നിൽക്കുന്നതാണ്. ചവിട്ടാവുന്ന ഹൈറ്റിൽ ആണ് ഹാങ്ങ് ചെയ്തിരിക്കുന്നത്. അപ്പോൾ വെപ്രാളത്തിൽ ശ്രദ്ധിച്ചില്ല പിന്നീട് കാണുന്ന കാഴ്ച, മൂന്നു പേര് പിടിച്ചാൽ അനങ്ങാത്ത കട്ടിൽ പൊസിഷൻ മാറി കിടക്കുന്നുണ്ടായിരുന്നുവെന്നുമാണ് സതീഷിൻറെ വാദം.
അതേസമയം അതുല്യ ആത്മഹത്യ ചെയ്യിലെന്നും തെറ്റ് മറയ്ക്കാനുള്ള സതീഷിൻറെ വാദങ്ങൾ എന്നും അതുല്യയുടെ കുടുംബം പ്രതികരിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് സതീഷിനെതിരെ കൊലപാതകക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. അതുല്യയുടെ കുടുംബത്തിന്റെ പരാതിയിലാണ് കൊല്ലം ചവറ തെക്കുംഭാഗം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം അതുല്യ നേരിട്ടത് കൊടും ക്രൂരതയെന്ന് വിവരം. അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം പുറത്തുവന്നു.
അയാൾ തന്നെ ചവിട്ടി കൂട്ടി, ജീവിക്കാൻ പറ്റുന്നില്ലെന്നുമാണ് ശബ്ദ സന്ദേശം. ഇത്രയൊക്കെ കാണിച്ചിട്ടും അയാൾക്കൊപ്പം നിൽക്കേണ്ട അവസ്ഥയാണ്. ധൈര്യമില്ലാത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്യാത്തതെന്നും അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നത് കേൾക്കാം. അതുല്യയുടെ ഭര്‍ത്താവ് സതീഷിനെതിരെ കൂടുതൽ ആരോപണങ്ങളാണ് പുറത്ത് വരുന്നത്.
സ്ത്രീധനത്തിന്റെ പേരില്‍ പ്രതി സതീഷ് ഭാര്യയെ പീഡിപ്പിച്ചിരുന്നുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്. കുഞ്ഞിനുവേണ്ടി അതുല്യ എല്ലാം സഹിക്കുകയായിരുന്നുവെന്ന് അതുല്യയുടെ അച്ഛന്‍ രാജശേഖരന്‍ പിള്ള പറഞ്ഞു. മുമ്പ് പൊലീസ് കേസ് വരെയുണ്ടായിരുന്നു. മദ്യപാനം അമിതമാകുമ്പോള്‍ വയലന്റായി ആക്രമിക്കും. മകള്‍ വിവാഹമോചനത്തെക്കുറിച്ച് ആലോചിച്ചിരുന്നു. മരണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും അച്ഛന്‍ രാജശേഖരന്‍ പിള്ള പറഞ്ഞു. മനസാക്ഷി മരവിക്കുന്ന പീഡനമാണ് അതുല്യ വർഷങ്ങളായി നേരിട്ടതെന്നാണ് വ്യക്തമാകുന്നത്.
Leave feedback about this