തിരുവനന്തപുരം: ലയണൽ മെസിയും അർജന്റീനയും കേരളത്തിൽ കളിക്കാനെത്തുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ. സ്പോൺസർ തുക അടച്ചാൽ ഒക്ടോബറിൽ തന്നെ മത്സരം നടക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
“നിലവിൽ അർജന്റീനയുമായി സംസ്ഥാന സർക്കാർ നല്ല ബന്ധത്തിലാണ്. ടീം എത്തില്ല എന്നൊന്നും പറയാൻ കഴിയില്ല. ഇത് ഫിഫ മാച്ചല്ല. അവർക്ക് കളിക്കാൻ സാധിക്കുന്ന രണ്ട് സ്റ്റേഡിയങ്ങൾ നിലവിൽ കേരളത്തിലുണ്ട്. ഇത് സംബന്ധിച്ച് ഒരു ആശയകുഴപ്പവുമില്ല.’-കായിക മന്ത്രി പറഞ്ഞു.
കാണികളെ കൂടുതൽ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയത്തിലായിരിക്കും കളി നടത്തുകയെന്നും. സ്റ്റേഡിയം സംബന്ധിച്ച് ആശങ്കയില്ലെന്നും മന്ത്രി പറഞ്ഞു. സ്പോൺസർക്ക് പണം അടയ്ക്കാൻ ഇനിയും സമയമുണ്ടെന്നും മന്ത്രി പറഞ്ഞു.
Leave feedback about this