lk-special

ലോകത്ത് ഏറ്റവും വലിയ പത്രവായനാ പ്രിയർ ഇന്ത്യക്കാർ; തൊട്ടു പിന്നാലെ ഓസ്ട്രേലിയ; പാകിസ്ഥാനിൽ വായന പ്രേമികൾ 28 ശതമാനം ആളുകൾ; മടിയന്മാരായി ലിത്വാനിയ

എം.എസ്. ശംഭു

ന്യൂഡൽഹി: വാർത്തകൾ അറിവുകൾ മാത്രം പങ്കുവയ്ക്കുകയല്ല. വിവരശേഖരം കൂടിയാണ്. അത്തരത്തിൽ ലോകത്തിലെ ഏറ്റവും കൂടുതൽ പത്രവായനക്കാരുള്ളത് ഇന്ത്യയിൽ എന്ന പഠനം പുറത്തെത്തുകയാണ്. ലോകത്ത് ഏറ്റവും കൂടുതൽ പത്ര, ദൃശ്യ, ഡിജിറ്റൽ മാധ്യമങ്ങളും വായനക്കാരുമുള്ളത് ഇന്ത്യ തന്നെ. ലോകത്ത് നടക്കുന്ന ഏത് കാര്യങ്ങളെയും കൃത്യമായി നിരീക്ഷിക്കാനും വിശകലനം ചെയ്യുവാനും ഓരോ ഇന്ത്യക്കാരനും ആ​ഗ്രഹിക്കുന്നു എന്നതാണ് പുതിയ പഠനങ്ങൾ. ദൃശ്യമാധ്യമങ്ങളുടെ കടന്ന് വരവോടെ അച്ചടി മാധ്യമങ്ങളുടെ കാലം കഴിഞ്ഞെന്ന് വിലയിരുത്തൽ ഉണ്ടായെങ്കിലും ഈ ഊഹാപോഹങ്ങളെ തള്ളിക്കളയുന്നതാണ് പുതിയ പഠനം. സ്റ്റാറ്റിറ്റിക ഡോട് കോം നടത്തിയ സർവേയിൽ രാജ്യത്തെ ജനസംഖ്യയിൽ 57 % ആളുകളും പത്രം മുടങ്ങാതെ വായിക്കുന്നു എന്നതാണ് കണക്കുകൾ.

ഇന്ത്യക്ക് പിന്നാലെ ഓസ്ട്രേലിയ രണ്ടാം സ്ഥാനത്താണ് 37 ശതമാനം പത്രവായനക്കാരാണ് ആ രാജ്യത്തെ ജനങ്ങൾ. ലോകത്തുമാത്രമല്ല ചുറ്റുവട്ടത്ത് പോലും നിത്യേന സംഭവിക്കുന്ന കാര്യങ്ങൾ വായിച്ച് മനസിലാക്കാൻ പത്രമാധ്യമ വായനയിലൂടെ കഴിയുന്നു, മൂന്നാം സ്ഥാനത്ത് 34 ശതമാനം വായനക്കാരുമായി പെറുവും , നാലാംസ്ഥാനത്ത് ജനസംഖ്യയിലെ 34 ശതമാനവുമായി ഫിൻലാൻഡുമാണ് മുന്നിലുള്ളത്. പാകിസ്ഥാനിലെ ജനസംഖ്യയിൽ 28 ശതമാനം ആളുകൾ നിത്യേന പത്രം വായിക്കുന്നു. യു.എ.ഇ ഉൾപ്പടെയുള്ള അറബ് രാജ്യങ്ങളും 28 ശതമാനം വായനക്കാരുമായി പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. സ്റ്റാറ്റിക്സിൽ ജനസംഖ്യയിലെ 15 ശതമാനത്തിൽ താഴെ പത്ര വായാനക്കാരുള്ള ജനത , ലിത്വാനിയ, മൊറോക്കോ, അർജന്റീന, തായ്വാൻ തുടങ്ങിയവരാണ്. 2024 ജനുവരി മുതൽ ഡിസംബർ വരെ നടത്തിയ സർവേയിലാണ് പുതിയ റിപ്പോർട്ട് എത്തുന്നത്. ഒരു രാജ്യത്ത് നിന്ന് 452 മുതൽ 10,054 പേരിൽ നിന്ന് നടത്തിയ റാൻഡം സർവേയിലൂടെയാണ് ഏജൻസി ഈ വിലയിരുത്തലിലെത്തിയത്. 16- 65 വയസിനിടയിൽ പ്രായമുള്ളവരിൽ നിന്നാണ് വിവരം ശേഖരിച്ചത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video