breaking-news lk-special

സുരേഷ് ​ഗോപിയുടെ ജയം നാണക്കേടായി , ഈഴവ വോട്ടുകൾ ബി.ജെ.പിക്കൊപ്പം; ; പാർട്ടി പാഠം പഠിക്കുമോ? പ്രവർത്തന റിപ്പോർട്ട് ഇങ്ങനെ

സ്വന്തം ലേഖകൻ

ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ ഈഴവ വോട്ടുകൾ ചോർന്നതായി സി.പി.എം ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട് പുറത്തുവന്നതോടെ തൃശൂർ സി.പി.എം നേതൃത്വം വെട്ടിലായിരിക്കുകയാണ്. പാർട്ടിക്ക് ശക്തമായ വേരോട്ടമുള്ള പല മേഖലകളിലും വോട്ടുകൾ ​ഗണ്യമായി ചോർന്നതാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടത്. വോട്ടർ പട്ടിക പരിശോധിക്കുന്നതിൽ വലിയ വീഴ്ചയുണ്ടായതായും സി.പി.എം പ്രവർത്തന റിപ്പോർട്ടിൽ ചർച്ചയും എത്തി. സി.പി.എം ചേർത്ത വോട്ടുകൾ പോലും സുരേഷ്‌ ഗോപിക്ക് ലഭിച്ചു. ഇതെങ്ങനെ സംഭവിച്ചു എന്നും പാർട്ടിക്ക് ഇതുവരെ മനസിലായിട്ടില്ല. ചുറ്റികയും അരിവാളും വിപ്ളവ​ഗാനങ്ങളും ഉറക്കെ വെച്ചാൽ മാത്രം ജനങ്ങൾ വോട്ട് ചെയ്യില്ല എന്നതിന്റെ കൃത്യമായ തെളിവായിരുന്നു സുരേഷ് ​ഗോപിക്ക് തൃശൂർ സമ്മാനിച്ച ജയം. പാർട്ടിയിലെ കരുത്തരെല്ലാം നാണിച്ച് നിന്നതും സുരേഷ് ​ഗോപിയുടെ ഈ വിജയത്തിലായിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ സംഭവിച്ചത് ഗുരുതര തിരിച്ചടിയാണ്. പാർട്ടിയുടെ ന്യൂനപക്ഷ പ്രീണനം മൂലം ഈഴവ വോട്ടുകൾ ബി.ജെ.പിക്ക് അനുകൂലമാകുന്ന സാഹചര്യമുണ്ടായതായി പാർട്ടി പ്രവർത്തന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഭൂരിപക്ഷത്തെ മറന്ന് ന്യൂനപക്ഷ പ്രീണനമാണ് നടപ്പിലാക്കുന്നതെന്ന് പാർട്ടിക്കുള്ളിൽ കൊടികെട്ടിയ ചർച്ച ഉയർന്നപ്പോഴും പാർട്ടിയിലെ ജില്ലാ ഘടകം വേണ്ടത്ര ജാ​ഗ്രത പുലർത്തിയില്ല. വി.എസ് സുനിൽ കുമാറിനെ സ്ഥാനാർത്ഥിയാക്കിയപ്പോൾ അമിത പ്രതീക്ഷയും സി.പി,എം വച്ച് പുലർത്തിയിരുന്നു.
റിപ്പോർട്ടിൽ സ്വയം വിമർശനം കൂടുതൽ ,ലോക്‌സഭ തിരഞ്ഞെടുപ്പിലെ മോശം പ്രകനടത്തെക്കുറിച്ചായിരുന്നു.
തൃശൂരിൽ ആദ്യമായി ബി.ജെ.പി. ജയിച്ചതിന്റെ കാരണങ്ങളിലൊന്ന് എൽ.ഡി.എഫിന്റെ വോട്ടുബാങ്കിലുണ്ടായ ചോർച്ചയാണെന്നും തുറന്നു പറയുന്നു.

കേരളത്തിലെ 80 ശതമാനം വരുന്ന ഹിന്ദു വോട്ടുബാങ്കുകളിൽ ഏല്ലാക്കാലത്തും സി.പി.എമ്മിനെ തുണയ്ക്കുന്നത് ഈഴവ സമുദായത്തിന്റെ വോട്ടുകളാണ്. ഇത്തവണ ലോക് സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മറന്ന് വ്യക്തികേന്ദ്രീകൃത വോട്ടുകളിലേക്ക് കാര്യങ്ങൾ മാറി. രണ്ട് തവണ തൃശൂരിൽ പരാജയം നുണഞ്ഞ സുരേഷ് ​ഗോപി വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിക്കാൻ കഴിഞ്ഞതിൽ തൃശൂരിലെ ഈഴവ വോട്ടുകൾക്ക് എടുത്ത്ു പറയേണ്ട പങ്കുണ്ട്. ഇത്തവണ കാലാകാലങ്ങളിലെ പോലെ പാർട്ടി കേന്ദ്രീകൃതമായ വോട്ടുകൾ പോയില്ലെന്ന് മാത്രമല്ല സുരേഷ് ​ഗോപി കേന്ദ്രമന്ത്രിയാകുമെന്ന് വിശ്വാസവും ജനങ്ങൾക്കുണ്ടായിരുന്നു. ഈ തിരിച്ചറിവുകൾ ബോധപൂർവം മറന്നതാണ് പരാജയം നുണയാൻ ഇടതുപക്ഷത്തിന് കാരണമായതും. ബി.ജെ.പി വ്യാപകമായി വോട്ടുകൾ ചോർത്തിയത് പരിശോധിക്കുന്നതിൽ വലിയ വീഴ്ചയുണ്ടായി.പുതുതായി ചേർത്ത വോട്ടർമാരെ മനസ്സിലാക്കുന്നതിലും ജാഗ്രതക്കുറവുണ്ടായി. ക്രൈസ്തവ ന്യൂനപക്ഷ പ്രീണന സമീപനം എൽ.ഡി.എഫ് സ്വീകരിക്കുന്നുവെന്ന പ്രചാരണം എൻ.ഡി.എക്ക് ഗുണകരമായി.

ജില്ലയിലെ ബി.ജെ.പിയുടെ വളർച്ച തടയാനായില്ല.പാർട്ടി പ്രവർത്തന രീതികളിൽ അടിമുടി മാറ്റം അനിവാര്യമാണെന്നും പ്രവർത്തന റിപ്പോർട്ടിൽ വിമർശനം എത്തി. ക്രൈസ്തവ മേഖലയിലെ വോട്ടുകൾ വലിയ അളവിൽ ബി.ജെ.പിയിലേക്ക് പോയിട്ടുണ്ട്. മോദി ഗ്യാരണ്ടിയെന്ന പ്രചാരണം സ്വാധീനിച്ചു. നവ മാദ്ധ്യമങ്ങളിലൂടെയുള്ള പ്രചാരണവും സുരേഷ് ഗോപിക്ക് അനുകൂലമായി. സ്ത്രീവോട്ടർമാരും യുവാക്കളും സുരേഷ്‌ഗോപിക്ക് അനുകൂലമായി നിലപാടെടുത്തു. തൃശൂർ ലോക്‌സഭ സീറ്റിലെ തദ്ദേശ സ്ഥാപനങ്ങളിൽ ചാവക്കാട് നഗരസഭയിൽ മാത്രമാണ് എൽ.ഡി.എഫിന് ലീഡെന്നും ജില്ലാ സെക്രട്ടറി എം.എം.വർഗീസ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ സുരേഷ് ​ഗോപിക്ക് ലഭിച്ചത് വ്യക്തികേന്ദ്രീകൃത വോട്ടുകൾ ആണെന്നും ആ വോട്ടുകൾ ബി.ജെ.പിക്ക് കരുത്തായെന്നും പാർട്ടി വിലയിരുത്തൽ. മണ്ഡലത്തിൽ ഓടി നടന്ന് വികസന പ്രവർത്തനങ്ങളിൽ ഇടപഴകുന്ന സുരേഷ് ​ഗോപിയെ അടുത്ത തവണ പരാജയപ്പെടുത്തുക എളുപ്പമല്ലെന്ന വിലയിരുത്തലും പാർട്ടിക്കുണ്ട്,

നിരന്തരമായി സൈബർ ആക്രമണങ്ങൾ സുരേഷ് ​ഗോപിക്കെതിരെ സി.പി,എം പ്രഫയിലുകളിൽ നിന്ന് നേരിട്ടിരുന്നെങ്കിലും ഇതെല്ലാം വാസ്തവത്തിൽ സുരേഷ് ​ഗോപിക്ക് അനുകൂലമായ വോട്ടായി മാറി എന്ന തിരുത്തലാണ് പാർട്ടി സ്വീകരിക്കുന്നത്. പ്രബലമായ ഈഴവ സമുദായ വോട്ടുകൾ ബി.ജെ.പിയിലേക്ക് അടുക്കുന്നതോടെ ഹിന്ദു കേന്ദ്രീകൃത വോട്ടുകളിൽ പാർട്ടിക്ക് കടന്നു ചെല്ലാൻ കഴിയുക പ്രയാസമാണെന്നും വിലയിരുത്തലുണ്ടായി. എന്നാൽ ചില ഭാ​ഗങ്ങളിൽ സുരേഷ് ​ഗോപിയുടെ വ്യക്തിപ്രകടനം കൊണ്ട് മുസ്ലീം സമുദായ വോട്ടുകൾ പോലും സുരേഷ് ​ഗോപിയിലേക്ക് വലിയ തോതിൽ അടുത്തിട്ടുണ്ടെന്നും സി.പി.എം നിരീക്ഷിക്കുന്നത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video