ബിജാപുർ: ഛത്തീസ്ഗഡിൽ സുരക്ഷാസേന 31 മാവോയിസ്റ്റുകളെ വധിച്ചു. ഇന്ദ്രാവതി നാഷണൽ പാർക്കിലെ വനമേഖലയിൽ സുരക്ഷാ സംഘം മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു വരികയാണെന്നും സുരക്ഷാ സേന സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തതായും അധികൃതർ കൂട്ടിച്ചേർത്തു.മേഖലയിൽ തിരച്ചിൽ നടക്കുന്നുണ്ടെന്നും കൂടുതൽ സേനയെ സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Leave feedback about this