ഫിലാഡല്‍ഫിയ: അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ ചെറു വിമാനം തകര്‍ന്നു വീണു. രോഗിയായ കുട്ടിയും അഞ്ചു പേരും അടക്കം ആറു പേര്‍ സഞ്ചരിച്ച മെഡിക്കല്‍ യാത്രാവിമാനമാണ് തകര്‍ന്നു വീണത്. യു.എസ് സമയം രാത്രി 6:30ന് വടക്ക് കിഴക്ക് ഫിലാഡല്‍ഫിയയിലെ വ്യാപാര സമുച്ചയത്തിന് സമീപം ജനവാസമേഖലയിലാണ് അപകടം. വിമാനം തകര്‍ന്നു വീണതിന് പിന്നാലെ വാഹനങ്ങള്‍ക്ക് തീ പിടിക്കുകയും ചെയ്തു.
റൂസ്‌വെല്‍റ്റ് മാളിന് എതിര്‍വശത്തെ നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയയിലെ കോട്ട്മാന്‍, ബസ്റ്റല്‍ട്ടണ്‍ അവന്യൂസിന് സമീപമാണ് സംഭവം. റൂസ്‌വെല്‍റ്റ് ബൊളിവാര്‍ഡ് അടക്കമുള്ള പ്രദേശങ്ങളില്‍ റോഡ് ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
വിമാനത്തില്‍ സഞ്ചരിച്ച മുഴുവന്‍ പേരും മരിച്ചതായാണ് പ്രാഥമിക വിവരം. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശരീരഭാഗങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയ എയര്‍പോര്‍ട്ടില്‍ നിന്ന് മിസോറിയിലെ സ്പ്രിംഗ്ഫീല്‍ഡ്ബ്രാന്‍സന്‍ നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്ന ലിയര്‍ജെറ്റ് 55 വിമാനം. അപകടത്തെ കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും (എഫ്.എ.എ) നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും (എന്‍.ടി.എസ്.ബി) അന്വേഷിക്കും. അപകടത്തെ കുറിച്ച് ഫിലാഡല്‍ഫിയ മേയറുമായി സംസാരിച്ചതായും സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നും പെന്‍സില്‍വാനിയ ഗവര്‍ണര്‍ ജോഷ് ഷാപ്രിയോ അറിയിച്ചു.
Leave feedback about this