ന്യൂഡല്‍ഹി: ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ പുതിയ ദേശീയ ആസ്ഥാനമായ ഇന്ദിര ഗാന്ധി ഭവന്റെ ഉദ്ഘാടനം ഇന്ന്. രാവിലെ 10 ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പതാക ഉയര്‍ത്തുന്നതോടെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായി.
മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയാണ് ഉദ്ഘാടം ചെയ്യുന്നത്. 9 എ, കോട്ട്ല റോഡ്, ദില്ലി എന്നാണ് പുതിയ മന്ദിരത്തിന്റെ വിലാസം.
പ്രവര്‍ത്തക സമിതി അംഗങ്ങളും പ്രധാന നേതാക്കളും അടക്കം 200 പേര് പരിപാടിയില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് അടക്കമുള്ള പ്രധാന നേതാക്കള്‍ ഡൽഹിയിൽ എത്തി. 24, അക്ബര്‍ റോഡാണ് നിലവില്‍ കോണ്‍ഗ്രസിന്റെ ദേശീയ ആസ്ഥാനം.
Leave feedback about this