ന്യൂഡൽഹി: മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിഹാസ ശബ്ദം കൊണ്ട് അനുഗൃഹീതമായ ജീവിതമായിരുന്നു ജയചന്ദ്രന്റേതെന്ന് അദ്ദേഹം അനുശോചനക്കുറിപ്പിൽ പറഞ്ഞു.
വ്യത്യസ്ത ഭാഷകളിലായി അദ്ദേഹം ആലപിച്ച ഗാനങ്ങൾ വരും തലമുറകളുടെ ഹൃദയങ്ങളെയും സ്പർശിക്കും. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖമുണ്ടെന്നും കുടുംബത്തിന്റെയും ആരാധകരുടെയും വിഷമത്തിൽ പങ്കുചേരുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച വൈകുന്നേരമാണ് പി. ജയചന്ദ്രൻ മരണത്തിനു കീഴടങ്ങിയത്. വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും 7.54ന് മരണം സംഭവിക്കുകയായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. ഒമ്പതു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം വീട്ടിലേക്ക് മടങ്ങിയതിനു പിന്നാലെയാണ് അന്ത്യം.
Leave feedback about this