breaking-news Kerala

ബോബി ചെമ്മണ്ണൂരുമായി പൊലീസ് സംഘം കാക്കനാട്ടെ ജില്ലാ ജയിലിലേക്ക്; ആശുപത്രിയില്‍ പരിശോധന പൂര്‍ത്തിയാക്കി; പുറത്ത് തടിച്ച് കൂടിയത് വന്‍ ജനാവലി

കൊച്ചി: ബോബി ചെമ്മണ്ണൂരിനെ ഉടന്‍ കാക്കനാട് ജില്ലാ ജയിലില്‍ എത്തിക്കും. എറണാകുളം ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് പൊലീസ് സംഘം ജയിലിലേക്ക് തിരിച്ചത്. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിന് പിന്നാലെ കോടതി മുറിയില്‍ വച്ച് ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടിരുന്നു. ലൈംഗികാതിക്രമക്കേസില്‍ ബോബി ചെമ്മണ്ണൂര്‍ 14 ദിവസം റിമാന്‍ഡിലാണ്.

എറണാകുളം ഫസ്റ്റ് ക്‌ളാസ് മജിസ്രേറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്. പിന്നാലെയാണ് ബോബിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. കോടതി മുറിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. തനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നെന്നും മെഡിക്കല്‍ പിന്തുണ വേണമെന്ന് ബോബി ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. വിധിക്ക്് പിന്നാലെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നു. തുടര്‍ന്നാണ് കോടതിമുറിയില്‍ വിശ്രമിക്കാന്‍ അനുവദിച്ചത്. കോടതിയില്‍ തന്നെ വിശ്രമിച്ചോളു എന്നായിരുന്നു ജഡ്ജി പറഞ്ഞത്. താന്‍ മോശമായി നടിക്കെതിരെ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ലെന്നും ബോബിയുടെ അഭിഭാഷകന്‍ വാദിച്ചത്.

എന്നാല്‍ പ്രോസിക്യൂഷന്‍ ഈ വാദങ്ങളെ തള്ളി. നടിയെ മോശമായി താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും ആ ഉദ്ഘാടനത്തില്‍ താരം എത്തിയത് ഒരു സന്യാസി വേഷത്തിലാണെന്നും അതിനാലാണ് കുന്ദി ദേവിയെ അഭിനയിച്ച നടിയെ പോലെയുണ്ടെന്നും ബോബി കോടതിയില്‍ വാദിച്ചത്. എന്നാല്‍ ബോബിയുടെ വാദങ്ങള്‍ എല്ലാം കോടതി തള്ളി. നടിയുമായി താന്‍ നല്ല സൗഹൃദത്തിലായിരുന്നു, അന്ന് നടി ചിരിച്ചുകൊണ്ടാണ് ഇതിനെതിരെ പ്രതികരിച്ചത് എന്നും ബോബി കോടതിയില്‍ പറഞ്ഞു. ബോബി ചെമ്മണ്ണൂരിനെ അല്‍പസമയത്തിനകം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും. ഐ.ടി ആക്ട് അടക്കം സൈബര്‍ അധിക്ഷേപം ഉള്‍പ്പെടെയുള്ള കുറങ്ങളില്‍ വിവിധ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

ലൈംഗികാതിക്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളുകയും ചെയ്തു. കയറിപ്പിടിച്ചിട്ടില്ലെന്നും കൈ കാണിച്ചപ്പോള്‍ കൈ പിടിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ബോബി ചെമ്മണൂരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നടി തന്നെ ഇതിന്റെ ദൃശ്യങ്ങളും ഫോട്ടോകളും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ടെന്നും ഇപ്പോഴും അവ അവിടെ തന്നെയുണ്ടെന്നും ഇതിന്റെ ലിങ്കുകള്‍ ഹാജരാക്കി പ്രതിഭാഗം വാദിച്ചു. അന്നൊന്നും അപമാനിച്ചതായി തോന്നാത്ത നടിക്ക് പിന്നീട് എപ്പോഴാണ് ഇത് അപമാനമായി തോന്നിയ?തെന്നും എന്നിട്ടും ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ നിലനിര്‍ത്തിയത് എന്തിനെന്നും പ്രതിഭാഗം ചോദിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഹണി റോസ് വിധിക്ക് പിന്നാലെ പ്രതികരിച്ചത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video